Flash News

സഫ: രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ മിടുക്കി; അനുമോദിച്ച് രാഹുല്‍

December 5, 2019

safaകരുവാരക്കുണ്ട്: രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷിലുള്ള പ്രസംഗം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് താരമായിരിക്കുകയാണ് മലപ്പുറം കരുവാരക്കുണ്ട് സ്വദേശി സഫ ഫെബിന്‍. ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ലാബ് ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയായ സഫ, രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജ്ജമ ചെയ്തത്.

ELALz6IUcAAmOTl

അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം സദസിലിരിക്കുകയായിരുന്ന സഫ, രാഹുലിന്റെ ക്ഷണം സ്വീകരിച്ച് സ്റ്റേജിലേക്ക് കയറി. തുടര്‍ന്ന് ഒരു പതര്‍ച്ചയോ പരിഭ്രമമോ ഇല്ലാതെ രാഹുലിന്റെ പ്രസംഗം പൂര്‍ണമായും മലയാളീകരിച്ച് സഫ സദസിന് നല്‍കി. വലിയ കരഘോഷത്തോടെയാണ് രാഹുലിന്റെ പ്രസംഗവും സഫയുടെ തര്‍ജ്ജമയും സദസിലുള്ളവര്‍ സ്വീകരിച്ചത്. പ്രസംഗത്തിന് ശേഷം രാഹുല്‍ അടക്കമുള്ള നേതാക്കള്‍ സഫയെ അഭിനന്ദിച്ചു. സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ നിരവധിപ്പേരാണ് സഫയ്ക്ക് അഭിന്ദനങ്ങള്‍ നേരുന്നത്.

RaGa_Wayanad




Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top