Flash News

രോഗമുക്തമായ ജീവിതത്തിന് ഏക മാര്‍ഗം തനതു രീതിയിലുള്ള ഭക്ഷണം: സാദിഖ് കടവില്‍

December 6, 2019 , സന്തോഷ് എബ്രഹാം

IMG_9524ഫിലഡല്‍ഫിയ: ലോകത്തിന്റെ ഏതു ഭാഗത്തായാലും മനുഷ്യന്റെ ഭക്ഷണ രീതിയാണ് രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതെന്നും കലര്‍പ്പില്ലാത്തതും തനതു രീതിയിലുള്ളതുമായ ഭക്ഷണ രീതി ഏറ്റവും വൃത്തിയോടുകൂടി പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത അനുദിനം കൂടിക്കൊണ്ടിരിക്കുകയാണെന്നും കേരളത്തിലെ പ്രശസ്ത ഫുഡ് ബ്രാന്റ് ആയ അല്‍മാഇദയുടെ ചെയര്‍മാന്‍ സാദിഖ് കടവിലും ഭാര്യയും കമ്പനി ഫിനാന്‍സ് ഡയറക്ടറുമായ ഉമെബാന്‍ സാദിഖും പറഞ്ഞു.

ബിരിയാണി മീല്‍ മാത്രമല്ല ഓരോ ഭക്ഷണ സംസ്കാരങ്ങളിലുമുള്ള തനത് ഭക്ഷണ രീതികളെ അടുത്തറിയുന്നതിനും അല്‍മാഇദയുടെ ബ്രാന്റിംഗ് വികസിപ്പിക്കുന്നതിനുമായി ഹൃസ്വ സന്ദര്‍ശനത്തിന് അമേരിക്കയില്‍ എത്തിയ ഇവര്‍ ഫിലഡല്‍ഫിയയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.

IMG_9521ഇന്ത്യയിലെ തനത് വിഭവമായ ബിരിയാണിയെ ആദ്യമായി യന്ത്രസഹായത്താല്‍ നിര്‍മിച്ചു വിതരണം നടത്തി ചരിത്രം സൃഷ്ടിച്ച ഗ്രൂപ്പാണ് അല്‍മാഇദ എത്ത്നിക് ഫുഡ്സ് .

അനാരോഗ്യകരമായ ജങ്ക് ഫുഡ് സംസ്കാരത്തിന് നാട്ടില്‍ കടുത്ത നിയന്ത്രങ്ങള്‍ വരുന്ന പശ്ചാത്തലത്തില്‍ പുതുതായി അല്‍മാഇദ അവതരിപ്പിക്കുന്ന തനതു രീതിയിലുള്ള ബ്രഡ് മീല്‍ കോമ്പോകള്‍ക്ക് ഇന്ത്യയിലും യൂറോപ്പിലും അമേരിക്കയിലും ഒരേ പോലെ തന്നെ വലിയ വിപണന സാധ്യതകള്‍ ഉണ്ടെന്ന് ഇവര്‍ അറിയിച്ചു.

അരിയും വിവിധ തരം മാംസങ്ങളും സമ്മിശ്രമാക്കിയ ലോകത്തെ എല്ലാ തരം ബിരിയാണികള്‍, മാംസവും പച്ചക്കറികളും വിവിധ തരം ബ്രഡുകളും ചേര്‍ന്ന എല്ലാതരം ബ്രഡ് മീല്‍ കോമ്പോകള്‍, അരിയിലും ഗോതമ്പിലും തയാറാക്കുന്ന ഇന്ത്യന്‍ ബ്രഡുകളെ വീണ്ടും വാഴയിലയില്‍ പൊതിഞ്ഞ് നീരാവിയില്‍ തയാര്‍ ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഹെല്‍ത്തിയായ RAZIM BANN എന്ന ഏറ്റവും വിശിഷ്ട വിഭവം. ഇതെല്ലാമാണ് അല്‍മാഇദയുടെ ഇപ്പോഴത്തെ വിഭവങ്ങള്‍.

അനുദിനം ഉത്പന്നങ്ങളുടെ ശണ്രേി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന അല്‍മാഇദയുമായി ചേര്‍ന്ന് ബിസിനസ് രംഗത്തു വരാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക: സന്തോഷ് അബ്രഹാം 215 605 6914, സാബു സ്കറിയ 267 9807 923, സിറാജ് 267 258 5282, സോണി അബ്രഹാം (കാനഡ) 6475753007.

IMG_9523



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top