Flash News

സൈദരാബാദ് പോലീസിനെ കണ്ടു പഠിക്കാന്‍ യു പി പോലീസിനോട് മായാവതി

December 6, 2019

mayavathiലഖ്നൗ: തെലങ്കാനമയിലെ സൈബരാബാദ് പോലീസ് മാതൃകയാണെന്നും, ഉത്തർപ്രദേശ് പോലീസ് ഇവരെ കണ്ട് പഠിക്കണമെന്നും ബിഎസ്പി നേതാവ് മായാവതി. ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കി തീകൊളുത്തി കൊന്ന പ്രതികളെ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മായാവതി.

“സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉത്തര്‍പ്രദേശില്‍ വര്‍ധിക്കുകയാണ്. എന്നാല്‍ യുപി പോലീസ് ഉറക്കത്തിലാണ്. ഇവിടുത്തെയും ദില്ലിയിലെയും പോലീസ് ഹൈദരാബാദ് പോലീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം. പക്ഷേ നിർഭാഗ്യവശാൽ ഇവിടെ കുറ്റവാളികളെ സർക്കാരിന്റെ അതിഥിയായാണ് പരിഗണിക്കുന്നത്”- മായാവതി വാർത്ത ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്. പോലീസ് കസ്റ്റഡിയിലായിരുന്ന മുഹമ്മദ് എന്ന് വിളിപ്പേരുള്ള ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീൻ, ചിന്നകേശലു എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നും ഇത് തടയാൻ ശ്രമിച്ചപ്പോൾ ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് വെടിയുതിർക്കുകയായിരുന്നു. കൊലപാതകം പുനരാവിഷ്കരിച്ചുള്ള തെളിവെടുപ്പിനെയാണ് പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്.

യു.പി ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ മുഖ്യപ്രതിയായ ഉന്നാവോ ബലാത്സംഗക്കേസിനെ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു മായാവതിയുടെ പ്രസ്താവന. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്യുന്നതിന് സെന്‍ഗാര്‍ കൂട്ട് പ്രതിയായ ശശി സിംഗുമായി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നു സി.ബി.ഐ കണ്ടെത്തിയിരുന്നു. ബലാത്സംഗത്തിന് ഇരായവുന്ന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. കൂടാതെ പെണ്‍കുട്ടിയുടെ പരാതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവഗണിച്ചതായും സി.ബിെ.എ കണ്ടെത്തിയിട്ടുണ്ട്.

എം.എല്‍.എയുടെ കൂട്ടാളിയായ ശശി സിംഗ് പെണ്‍കുട്ടിയെ ജോലി നല്‍കാമെന്നു വിശ്വസിപ്പിച്ചാണ് കൂട്ടിക്കൊണ്ടുപോകുന്നത്. ബി.ജെ.പിക്കാരനായ എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ അയാളുടെ വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ഭയന്നുപോയ പെണ്‍കുട്ടി ഇക്കാര്യം പുറത്തുപറഞ്ഞില്ല. പിന്നീട് എം.എല്‍.എയുടെ കൂട്ടാളികളും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസിനെ സമീപിക്കുന്നത്. ആദ്യം എം.എല്‍.എയുടെ പേര് കേസിലുള്‍പ്പെടുത്താന്‍ പോലിസ് തയ്യാറായിരുന്നില്ല. പ്രതിഷേധം ശക്തമായതോടെ പോലീസ് വഴങ്ങി.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏതാനും ദിവസത്തിനുള്ളില്‍ അദ്ദേഹം കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. ഈ കേസില്‍ എം.എല്‍.എയുടെ സഹോദരനും ഏതാനും പോലീസുകാരും അറസ്റ്റിലായി. കേസ് സി.ബി.ഐക്ക് വിട്ടു. കുറ്റം നടന്ന് ഏകദേശം ഒരു വര്‍ഷത്തിനു ശേഷം എം.എല്‍.എയെ സിബിഐ ചോദ്യം ചെയ്തു. തുടര്‍ന്ന് അയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിനിടയില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിനും പിതാവിനെ കൊലപ്പെടുത്തിയതിനുമെതിരേ നിയമനടപടികള്‍ സ്വീകരിക്കാനാവശ്യപ്പെട്ടുകൊണ്ട് പെണ്‍കുട്ടിയുടെ അമ്മാവന്‍ പ്രചാരണം തുടങ്ങി. ഇത് അമ്മാവനെയും ജയിലിലെത്തിച്ചു.

അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ച് തിരിച്ചുവരും വഴിയാണ് പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നതും ചിലര്‍ കൊല്ലപ്പെടുന്നതും. അപകടം നടന്ന ഉടനെ അതൊരു ആസൂത്രിത കൊലയാണെന്ന സംശയം പലരും ഉന്നയിച്ചു. ഏറെ താമസിയാതെ അത്തരം സൂചനകള്‍ പുറത്തുവരികയും ചെയ്തു. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയും ബന്ധുക്കളും ഏകദേശം 33 പരാതികള്‍ സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ക്ക് അയച്ചിട്ടുണ്ട്. അവയ്ക്കൊന്നും യാതൊരു സാധുതയുമില്ലെന്ന് ചൂണ്ടിക്കാട്ടി എല്ലാം തള്ളിപ്പോയി. തങ്ങള്‍ സുരക്ഷിതരല്ലെന്ന് കാണിച്ച് ഒരു പരാതി സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും പെണ്‍കുട്ടി അയച്ചിരുന്നു. അതിലും നടപടിയുണ്ടായില്ല.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top