- Malayalam Daily News - http://www.malayalamdailynews.com -

ദീപാവലി ആഘോഷത്തിന് ആതിഥേയത്വം വഹിച്ച ലണ്ടന്‍ കത്തോലിക്കാ സഭയ്ക്ക് ഹിന്ദുക്കളുടെ അഭിനന്ദനം

Sacred Heart Church Wimbledon UKഗ്രേറ്റര്‍ ലണ്ടനിലെ വിംബിള്‍ഡണ്‍ സേക്രഡ് ഹാര്‍ട്ട് റോമന്‍ കത്തോലിക്കാ പള്ളിയില്‍ ഹിന്ദു ഉത്സവമായ ദീപാവലിക്ക് ആതിഥേയത്വം വഹിച്ചതിന് സൗത്ത്‌വാര്‍ക്ക് ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ. ജോണ്‍ വിത്സനെ ഹിന്ദുക്കള്‍ പ്രശംസിച്ചു.

ക്രിയാത്മക ദിശയിലേക്കുള്ള ചുവടുവെയ്പ്പായി ഈ സംഭവമെന്ന് യൂണിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്റ് രാജന്‍ സെഡ് അമേരിക്കയിലെ നെവാഡയില്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ‘എല്ലാ മതവിശ്വാസികളുടേയും ഹൃദയത്തില്‍ സ്നേഹവും സമാധാനവും ഉണ്ടെന്ന് പറയുന്നതുപോലെ, പരസ്പര വിശ്വാസവും ധാരണയും വളര്‍ത്തിയെടുക്കാന്‍ അവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം, പൊതുവായ സവിശേഷതകള്‍ അവര്‍ എടുത്തുകാണിക്കണം’ – രാജന്‍ സെഡ് പറഞ്ഞു.

മതവും വിശ്വാസവും മനുഷ്യസമൂഹത്തില്‍ വളരെ ശക്തമാണ്, നാം അതിനെ ഗൗരവമായി കാണുകയും ഇംഗ്ലണ്ടിനെപ്പോലുള്ള ഒരു ബഹുവിശ്വാസ സമൂഹത്തില്‍ അതിനെക്കുറിച്ച് വിശാലവും സമഗ്രവുമായ ധാരണ പ്രചരിപ്പിക്കുകയും വേണം – സെഡ് ചൂണ്ടിക്കാട്ടി.

വ്യത്യസ്ത പാരമ്പര്യങ്ങള്‍ ഉണ്ടെങ്കിലും, മതങ്ങള്‍ ഐക്യത്തിലും വിശ്വസ്തതയിലും വിശ്വാസത്തിലും ഒരുമിച്ച് ജീവിക്കാന്‍ പഠിക്കണമെന്ന് രാജന്‍ സെഡ് സൂചിപ്പിച്ചു. ആശയവിനിമയം നമുക്ക് പരസ്പര സമ്പുഷ്ടത കൈവരിക്കാനും മുന്‍വിധികളെ മറികടക്കാനും സഹായിക്കുകയും ചെയ്യും.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ഇംഗ്ലണ്ടിലെ ഔദ്യോഗിക സഭയായതിനാല്‍, മതങ്ങള്‍ക്കിടയില്‍ ഒരു ദേശീയ ചര്‍ച്ച ആരംഭിക്കുന്നതിന് നേതൃത്വം നല്‍കണമെന്ന് കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ. ജസ്റ്റിന്‍ വെല്‍ബിയോട് സെഡ് ആവശ്യപ്പെട്ടു. മതമില്ലാത്ത ആളുകള്‍ക്ക് ഇംഗ്ലണ്ടില്‍ ഗണ്യമായ സാന്നിധ്യമുള്ളതിനാല്‍, അവരെയും ഈ ചര്‍ച്ചയിലേക്ക് ക്ഷണിക്കാനും അവരെ ഉള്‍പ്പെടുത്താനും സെഡ് വെല്‍ബിയെ പ്രേരിപ്പിച്ചു.

ലോകത്ത് ഏറ്റവും പ്രചാരമുള്ള ഹിന്ദു ഉത്സവമായ ദീപാവലി ഇരുട്ടിനെ അകറ്റാനും ജീവിതത്തെ പ്രകാശിപ്പിക്കാനും ലക്ഷ്യമിടുന്നു, ഒപ്പം തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തെ പ്രതീകപ്പെടുത്തുന്നു.

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കത്തോലിക്കാ ഇടവകകളിലൊന്നായ വിംബിള്‍ഡണിലെ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചിലാണ് ദീപാവലി ആഘോഷിച്ചത്. കാനന്‍ ജോണ്‍ ക്ലാര്‍ക്ക്, ഫാദര്‍ ജോസഫ് ഡോങ്കോര്‍ എന്നിവരാണ് പുരോഹിതര്‍.



Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]