Flash News

“ഹൈദരാബാദ് പോലീസ് ചെയ്തതുപോലെ എന്റെ മകളെ ഇല്ലാതാക്കിയവരെ വെടിവെച്ചു കൊല്ലണം”; ഉന്നാവ് പെണ്‍‌കുട്ടിയുടെ പിതാവ്

December 7, 2019

THAVDUNNAOഉന്നാവ് (ഉത്തർ പ്രദേശ്): “എന്റെ മകളെ ഇല്ലാതാക്കിയവരെ ഹൈദരാബാദിലെ കുറ്റവാളികളോട് ചെയ്തതുപോലെ വെടിവെച്ചു കൊല്ലുകയോ തൂക്കിക്കൊല്ലുകയോ ചെയ്യണം. അത് കാണാന്‍ എനിക്കാഗ്രഹമുണ്ട്. അല്ലാതെ എനിക്ക് പണമോ മറ്റേതെങ്കിലും സഹായമോ ആവശ്യമില്ല..” ഇത് പറയുന്നത് ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ചുട്ടു കരിയ്ക്കപ്പെട്ട യുവതിയുടെ പിതാവ് .

ബിഹാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയുടെ ജന്മഗ്രാമത്തിൽ കടുത്ത ദുഃഖവും അമർഷവും താളം കെട്ടി നിൽക്കുകയാണ്. യുവതിയുടെ വീടിന്റെ പടിവാതിൽക്കൽ ഇരിക്കുകയാണ് പിതാവ്.

അവർക്ക് നീതി ഉറപ്പാക്കാൻ ആരെങ്കിലും മുന്നോട്ട് വന്നിട്ടുണ്ടോ എന്ന് പി.ടി ഐ പ്രതിനിധി ചോദിച്ചപ്പോൾ എം‌എൽ‌എയോ ഉദ്യോഗസ്ഥരോ സഹായിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മറുപടി.

unnavo-1“ഞങ്ങൾക്ക് നീതി നിഷേധിക്കാൻ പ്രതികൾ പണത്തിന്റെ അധികാരം ഉപയോഗിച്ചിരുന്നു. കോടതിയുടെ നിർദ്ദേശത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്”- അദ്ദേഹം പറഞ്ഞു. ശവസംസ്കാരം എപ്പോൾ, എവിടെയാണ് നടത്തേണ്ടതെന്നും കുടുംബത്തിന് അറിയില്ല.

മരിക്കുന്നതിന് മുമ്പ് പ്രതികളെ തൂക്കിലേറ്റണമെന്നാണ് തന്റെ സഹോദരി ആവശ്യപ്പെട്ടതെന്ന് യുവതിയുടെ സഹോദരന്‍ പറഞ്ഞു. ‘എന്റെ സഹോദരി ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒപ്പമില്ല. എന്റെ ഒരേയൊരു ആവശ്യം ആ അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് മാത്രമാണ്. എന്റെ സഹോദരി ഇല്ലാതായത് പോലെ തന്നെ കുറ്റക്കാരായവരും ഇല്ലാതാകണം. അതാണ് യോഗി സര്‍ക്കാരിനോടും മോദി സര്‍ക്കാരിനോടും ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. അതിന് എന്ത് മാര്‍ഗം സ്വീകരിച്ചാലും പ്രശ്‌നമില്ല.” യുവതിയുടെ സഹോദരന്‍ പറഞ്ഞു.

unnaojpgയുവതിയുടെ മൃതദേഹം ഇന്ന് (ശനിയാഴ്ച) ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ നിന്നും കുടുംബത്തിന് കൈമാറി.

കഴിഞ്ഞ മാര്‍ച്ചില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെയാണ് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യാഴാഴ്ച തീകൊളുത്തിയത്. അഞ്ചുപേരും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്നും കത്തി കൊണ്ട് കുത്തിയ ശേഷം ജീവനോടെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നെന്നും പെൺകുട്ടി മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു. മുഖ്യ പ്രതി ശിവം ത്രിവേദി ഉൾപ്പടെ അഞ്ച് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കേസ് പരിഗണിക്കുമെന്നും പ്രതികൾക്ക് കടുത്ത ശിക്ഷ നൽകുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top