Flash News

നക്ഷത്ര ഫലം (08-12-2019)

December 7, 2019

horoscope-5-october-2019-1575035940അശ്വതി: വ്യവസായം നവീകരിക്കാന്‍ തീരുമാനിക്കും. അര്‍ഹമായ അംഗീകാരം ലഭിക്കും. ദേഹക്ഷീണം വർധിക്കും. ഔദ്യോഗിക പ്രതിസന്ധികള്‍ക്ക് വിരാമം ഉണ്ടാകും.

ഭരണി: മനോധൈര്യം കുറയും. അധ്വാനഭാരം വർധിക്കും. ഈശ്വരപ്രാര്‍ത്ഥനകള്‍ സ‌മാധാനത്തിനു വഴിയൊരുക്കും. ശമ്പളം കുറഞ്ഞ ഉദ്യോഗം ലഭിക്കും.

കാര്‍ത്തിക: ആരെയും അന്ധമായി വിശ്വസിക്കരുത്. ഉദര-ദന്തരോഗങ്ങള്‍ വർധിക്കും. പണവിഷയത്തില്‍ വളരെ സൂക്ഷിക്കണം.

രോഹിണി: പുതിയ പദ്ധതിക്ക് രൂപകല്പന തയാറാകും. കുടുംബത്തില്‍ സമാധാന മുണ്ടാകും. ചെലവിന് നിയന്ത്രണം വേണം. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം.

മകയിരം: സന്ധിസംഭാഷണത്തില്‍ വിജയിക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പ്രവര്‍ത്തനക്ഷമതയുണ്ടാകും.

തിരുവാതിര: കഫ-നീർദോഷരോഗങ്ങള്‍ വർധിക്കും. ഗൃഹനിർമാണത്തിന് ഭൂമി വാങ്ങും. ചര്‍ച്ചകള്‍ വിജയിക്കും. ആത്മവിശ്വാസവും കാര്യനിര്‍വഹണശക്തിയും വർധിക്കും.

പുണര്‍തം: ചര്‍ച്ചകള്‍ വിജയിക്കും. അര്‍പ്പണബോധത്തോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി കൈവരും. അറിയാതെ ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തം ചെയ്യാനിടവരും.

പൂയ്യം: പണം കടം കൊടുക്കരുത്, മിഥ്യാധാരണകള്‍ ഒഴിവാക്കണം. ലക്ഷ്യപ്രാപ്തിക്ക് അഹോരാത്രം പ്രവര്‍ത്തിക്കണം. വാത-പ്രമേഹരോഗങ്ങള്‍ വർധിക്കും.

ആയില്യം: പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തിനേടും. ഭരണസംവിധാനത്തിലുളള അപാകതകള്‍ പരിഹരിക്കും. ജീവിതനിലവാരം വർധിച്ചതിനാല്‍ വലിയ വാഹനം വാങ്ങാന്‍ തീരുമാനിക്കും.

മകം: പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തിനേടും. ഗവേഷകര്‍ക്കും വിദ്യാർഥികള്‍ക്കും അനുകൂല സാഹചര്യമുണ്ടാകും. ലാഭശതമാന വ്യവസ്ഥയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.

പൂരം: അസമയങ്ങളിലുള്ള യാത്ര ഉപേക്ഷിക്കണം. ചുമതലകള്‍ വർധിക്കും. ജീവിതപങ്കാളിയുടെ ആശ്വാസവചനങ്ങള്‍ സമാധാനത്തിനു വഴിയൊരുക്കും. വിമര്‍ശന ബുദ്ധി ഉപേക്ഷിക്കണം.

ഉത്രം: പുതിയ സുഹൃത്ബന്ധം ഉടലെടുക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. പ്രത്യുപകാരം ചെയ്യാന്‍ അവസരമുണ്ടാകും. പരിശ്രമങ്ങള്‍ വിജയിക്കും.

അത്തം: സന്താനസംരക്ഷണം ആശ്വാസമുണ്ടാക്കും. സ്വപ്നസാക്ഷാത്കാരമുണ്ടാകും. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും.

ചിത്തിര: ശത്രുക്കള്‍ വർധിക്കും. ചെയ്യുന്ന പ്രവര്‍ത്തികള്‍ അബദ്ധമായിത്തീരും. പ്രതികരണശേഷി കുറയും. അപര്യാപ്തതകള്‍ പരിഹരിക്കും. ഊഹക്കച്ചവടത്തില്‍ നഷ്ടമുണ്ടാകും.

ചോതി: പ്രവര്‍ത്തനക്ഷമത വർധിക്കും. കൂടുതല്‍ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും. അവതരണ ശൈലിയില്‍ പുതിയ ആശയമുണ്ടാകും. പുതിയ വ്യാപാരവ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള അവസരം വന്നുചേരും.

വിശാഖം: സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ക്ക് ശാശ്വതപരിഹാരമുണ്ടാകും. സന്താനങ്ങളോടൊപ്പം താമസിക്കാനിടവരും. ആഗ്രഹസാഫല്യമുണ്ടാകും. പറയുന്ന വാക്കുകള്‍ ഫലപ്രദമായിത്തീരും.

അനിഴം: ഓര്‍മ്മശക്തി വർധിക്കും.പ്രവര്‍ത്തനക്ഷമത വർധിക്കും. വാക്കുകളും പ്രവര്‍ത്തനങ്ങളും സഫലമാകും. ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കാനുള്ള സാഹചര്യമുണ്ടാകും.

തൃക്കേട്ട: വ്യവസ്ഥകള്‍ക്ക് കഠിനപ്രയത്നം വേണം. അപകീര്‍ത്തിക്ക് യോഗമുണ്ട്. കടം കൊടുക്കരുത്. മധ്യസ്ഥതയ്ക്കു പോകരുത്. സന്താന സംരക്ഷണമുണ്ടാകും.

മൂലം: തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും. പുതിയ സുഹൃത്ബന്ധം ഉടലെടുക്കും. പ്രണയം സഫലമാകും. ആഗ്രഹങ്ങള്‍ സഫലമാകും. സമര്‍പ്പിക്കുന്ന പദ്ധതി വിജയിക്കും.

പൂരാടം: ഉപരിപഠനത്തിനു ചേരും. വിജ്ഞാനം ആർജിക്കും. പുതിയ വാഹനം വാങ്ങും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഐശ്വര്യവും ബന്ധുഗുണവും പ്രതാപവും ഉണ്ടാകും.

ഉത്രാടം: പുതിയ ആത്മബന്ധം ഉടലെടുക്കും. ദുസ്സംശയം ഉപേക്ഷിക്കണം. ബന്ധുസഹായം ഉണ്ടാകും. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗതയിലാക്കാന്‍ നിർദേശം നല്‍കും.

തിരുവോണം: .ഉത്സാഹവും ആത്മധൈര്യവും ഓര്‍മ്മശക്തിയും പ്രവര്‍ത്തനക്ഷമതയും വർധിക്കും. പുതിയ വ്യാപാരത്തിന് ആശയമുദിക്കും. നേര്‍ന്നുകിടപ്പുളള വഴിപാടുകള്‍ ചെയ്യാനിടവരും.

അവിട്ടം: ഏറ്റെടുത്ത ഉദ്യമം വിജയിക്കും. പ്രവര്‍ത്തനക്ഷമത വർധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യതയും ഉണ്ടാകും.

ചതയം: ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അനുഭവം കുറയും. ഉദ്യോഗം ഉപേക്ഷിക്കരുത്. തീരുമാനങ്ങളില്‍ ഔചിത്യം കുറയും. അജ്ഞാതസന്ദേശം മനോവിഷമമുണ്ടാക്കും.

പൂരോരുട്ടാതി: മുടങ്ങിക്കിടപ്പുള്ള പദ്ധതികള്‍ പുനരാരംഭിക്കും. അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. അധ്വാനഭാരം കുറയും.

ഉത്രട്ടാതി: നഷ്ടപ്പെട്ട ഉദ്യോഗത്തില്‍ പുനര്‍നിയമനമുണ്ടാകും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. ലാഭശതമാന വ്യവസ്ഥ വ്യാപാരത്തിനു തുടക്കം കുറിക്കും. സന്താനസൗഖ്യമുണ്ടാകും.

രേവതി: വിഷമഘട്ടങ്ങളെ തരണം ചെയ്യും. അപര്യാപ്തതകള്‍ പരിഹരിക്കും. പണം കുറച്ചുകൊണ്ട് കരാറു ജോലി ഏറ്റെടുക്കരുത്. ഓര്‍മ്മശക്തി കുറയും. ദാമ്പത്യസുഖമുണ്ടാകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top