Flash News

ഉന്നാവ് സംഭവം: പോലീസിന്റെ അനാസ്ഥ യുവതിയുടെ ജീവനെടുത്തു

December 8, 2019

New-Project-14-2ഉന്നാവ്: ഉന്നാവിൽ പ്രതികൾ തീ കൊളുത്തി കൊന്ന ബലാൽസംഗത്തിന് ഇരയായ 23 കാരിയുടെ സംസ്കാരചടങ്ങുകള്‍ രാവിലെ 10 മണിയോടെ ഭാട്ടൻ ഖേഡായിലെ വീട്ടിൽ നടക്കും. ഇന്നലെ രാത്രി 9 മണിയോടെ മൃതദേഹം വീട്ടിൽ എത്തിച്ചിരുന്നു. ജില്ലാ മജിസ്‌ട്രേറ്റ് ദേവീന്ദർ കുമാർ പാണ്ടേ, ഉന്നാവ് എസ് പി വിക്രാന്ത് വീർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം ബന്ധുക്കൾക്ക്‌ കൈമാറിയത്. പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ യോഗി സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ആണ് രാജ്യമാകെ ഉയരുന്നത്. ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുണ്ട്.

റായ്ബറേലിയിലെ വിചാരണ കോടതിയിലേക്ക് പോകാൻ റയിൽവേ സ്റ്റേഷനില്‍ എത്തിയ യുവതിയെ ബലാൽസംഗകേസിലെ പ്രതിയായ ശിവം ത്രിവേദിയുടെ നേതൃത്വത്തിൽ എത്തിയ 5 അംഗ സംഘം തട്ടിക്കൊണ്ടു പോയി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ മരണത്തിനു കിഴടങ്ങിയത്.

യുവതിക്കു നേരെ കഴിഞ്ഞ മാസം മുതൽ ഭീഷണി ഉണ്ടായിരുന്നതായും പരാതി പൊലീസ് അവഗണിച്ചതായും പിതാവ് ആരോപിച്ചു.

rape-1കേസിലെ മുഖ്യപ്രതി ശിവം ത്രിവേദി നവംബർ അവസാനം ജാമ്യത്തിൽ ഇറങ്ങിയതോടെയാണു യുവതിക്കു നേരെ ഭീഷണി തുടങ്ങുന്നത്. ശിവത്തിന്റെ കുടുംബവും ഭീഷണിപ്പെടുത്തി. പിടികിട്ടാപ്പുള്ളിയായിരുന്ന മറ്റൊരു പ്രതി കൂടി ജാമ്യം നേടിയതോടെ പരാതി പിൻവലിക്കാൻ ഭീഷണിയും സമ്മർദവും കൂടി. ഇക്കാര്യം പൊലീസിനെ അറിയിച്ചെങ്കിലും സുരക്ഷ ഒരുക്കാനോ പ്രതികൾക്കെതിരെ നടപടിയെടുക്കാനോ തയാറായില്ല.

ഇതിനിടെ, പ്രതികൾക്ക് അനുകൂലമായി ഭരണകക്ഷിയിലെ ചില നേതാക്കൾ എത്തിയെന്ന വിവരവും പുറത്തു വന്നു. യുവതി പൊള്ളലേറ്റു ചികിത്സയിൽ കഴിയുമ്പോഴും പ്രതികളുടെ ബന്ധുക്കൾ അവളുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി.

പെണ്‍കുട്ടി കേസ് നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ശരീരത്തില്‍ 90 ശതമാനത്തിലേറെ പൊള്ളലേറ്റ 23 കാരി 40 മണിക്കൂറോളം ജീവനുവേണ്ടി പൊരുതിയശേഷമാണ് മരണത്തിന് കീഴടങ്ങിയത്. കേസില്‍ യുവതിയെ പീഡിപ്പിച്ചവര്‍ അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്

യുവതിയുടെ മരണത്തില്‍ അങ്ങേയറ്റം ദുഃഖമുണ്ടെന്നും കേസ് അതിവേഗ കോടതി പരിഗണിക്കുകയും പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും ചെയ്യുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top