Flash News

ദുബായില്‍ നിന്ന് 15 മണിക്കൂര്‍ വൈകി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടു

December 8, 2019

Air India Exദുബായില്‍ നിന്ന് ശനിയാഴ്ച രാത്രി 11:40ന് മംഗലാപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐ‌എക്സ് 814) 15 മണിക്കൂര്‍ വൈകിയ ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് 2:10 ന് വിമാനം പുറപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു. വിമാനം വൈകിയതിന് യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു.

മംഗലാപുരത്തേക്ക് ശനിയാഴ്ച രാത്രി 11:40 ന് പുറപ്പെടേണ്ടതായിരുന്നു വിമാനം. എന്നാല്‍, ഞായറാഴ്ച പുലര്‍ച്ചെ 4 മണി വരെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. മിക്ക യാത്രക്കാരും കുടുംബാംഗങ്ങളോടൊത്തായിരുന്നു യാത്ര. മറ്റു ചിലരാകട്ടെ അടിയന്തര യാത്രക്കാരും.

അതേസമയം, അപ്രതീക്ഷിത കാലതാമസത്തിനുള്ള കാരണം സാങ്കേതിക തകരാറായിരുന്നു എന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ചൂണ്ടിക്കാട്ടി. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വിമാനം പറന്നുയരുമെന്ന് എ.ഇ.ഇ യാത്രക്കാര്‍ക്ക് ഉറപ്പ് നല്‍കി. ഞായറാഴ്ച രാവിലെ 11 മണിക്ക് യാത്രക്കാര്‍ വീണ്ടും ചെക്ക് ഇന്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം മറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ അടിയന്തര യാത്രക്കാര്‍ക്ക് സീറ്റുകള്‍ നല്‍കിയിരുന്നുവെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

‘ഞങ്ങള്‍ രാത്രി 9.30 ഓടെ ചെക്ക് ഇന്‍ പൂര്‍ത്തിയാക്കി. പുലര്‍ച്ചെ ഒരു മണി വരെ കാത്തിരുന്ന ശേഷം വിമാനത്താവളത്തിലെ ഒരു ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്‍റില്‍ നിന്ന് ഭക്ഷണവും ലഘുഭക്ഷണവും ഞങ്ങള്‍ക്ക് നല്‍കി. പുലര്‍ച്ചെ 4 മണി വരെ വിമാനത്താവളത്തിലിരുന്നു. താല്‍പ്പര്യമുള്ളവര്‍ക്ക് എയര്‍ലൈന്‍ താമസിക്കാന്‍ സൗകര്യം വാഗ്ദാനം ചെയ്തു, പക്ഷേ ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. വിമാനത്താവളത്തിലേക്കും പുറത്തേക്കും ടാക്സി നിരക്കും വാഗ്ദാനം ചെയ്തതായി’ യാത്രക്കാര്‍ പറഞ്ഞു.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മറ്റൊരു ദുബായ് നിവാസിയായ സയ്യിദ് ഹസ്സന്‍ മംഗലാപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ‘ഞാന്‍ മൂന്ന് മാസം മുമ്പാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. കല്യാണം 21 ന് ആണ്, പക്ഷേ എനിക്ക് വളരെയധികം ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ട്, ഡിസംബര്‍ 11 ന് മുംബൈയിലേക്ക് യാത്ര ചെയ്യേണ്ടതുണ്ട്’ ഹസ്സന്‍ പരിതപിച്ചു. ‘ഞങ്ങളുടെ നീണ്ട കാത്തിരിപ്പ് രാത്രി 9:00 ന് ആരംഭിച്ചു, പുലര്‍ച്ചെ 2 മണിക്കാണ് വിമാനത്തിന്റെ സാങ്കേതിക തകരാറിനെക്കുറിച്ച് ഞങ്ങളോട് പറയുന്നത്. വീണ്ടും ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നടത്തി പുറത്തുകന്നു.’ ഹസ്സന്‍ പറഞ്ഞു.

ഇത് വേദനിപ്പിക്കുന്ന അനുഭവമാണെന്നും യാത്രക്കാരുമായി ആശയവിനിമയം നടത്തുന്നതില്‍ എയര്‍ലൈന്‍ അധികൃതര്‍ പരാജയപ്പെട്ടെന്നു ഹസ്സന്‍ പറഞ്ഞു. ‘ഇന്നലെ രാത്രി 12:40 ന് ഒരു ചെറിയ സ്ക്രീനിലാണ് പ്രഖ്യാപനം നടത്തിയത്. ആ സമയത്ത് ആരും തന്നെ അവിടെയുണ്ടായിരുന്നില്ല. ഞങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഒടുവില്‍, പുലര്‍ച്ചെ 4 മണിക്ക്, എയര്‍പോര്‍ട്ട് മാനേജര്‍ പറഞ്ഞു, സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതുവരെ വിമാനം പറക്കാന്‍ കഴിയില്ലെന്ന്. അതുവരെ ഞങ്ങള്‍ ഞങ്ങളുടെ കുടുംബത്തോടൊപ്പം വിമാനത്താവളത്തില്‍ കാത്തിരുന്നു, ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. ഹോട്ടല്‍ താമസസൗകര്യം, ടാക്സിക്കൂലി, അല്ലെങ്കില്‍ അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം എന്നീ ഓപ്ഷനുകള്‍ എയര്‍ലൈന്‍സ് നല്‍കി. ഞാനും കുടുംബവും വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.’ ഹസ്സന്‍ പറഞ്ഞു.

‘ഞങ്ങളുടെ യാത്രക്കാരുടെ സുരക്ഷയാണ് ഞങ്ങളുടെ മുന്‍ഗണന. ഐ‌എക്സ് 814 എന്ന വിമാനം ചില സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടു, അതിന് സ്പെയര്‍ പാര്‍ട്സുകളുടെ ആവശ്യം ഉണ്ടായിരുന്നു. അവ ഇന്ത്യയില്‍ നിന്ന് എത്തിക്കുകയും വേണം. അതിനുശേഷം ഞങ്ങളുടെ എഞ്ചിനീയര്‍മാര്‍ പ്രശ്നങ്ങള്‍ പരിഹരിക്കുകയും എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ചില ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കുകയും വേണം,’ എയര്‍ലൈന്‍ വക്താവ് പറഞ്ഞു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top