Flash News

ദുബായിലെ പള്ളിക്ക് പുറത്ത് ഭിക്ഷാടനം നടത്തിയതിന് രണ്ട് സ്ത്രീകള്‍ക്ക് ജയില്‍ ശിക്ഷ

December 8, 2019

5cd13460a6de0 (1)ഒരു പള്ളിയില്‍ ആരാധകരില്‍ നിന്ന് യാചിച്ച് പിടിക്കപ്പെട്ട രണ്ട് സ്ത്രീകള്‍ക്ക് ദുബായ് കോടതി ഒരു മാസം വീതം തടവിന് ശിക്ഷിച്ചു. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്തും. ഇവരുടെ കൈയ്യിലുണ്ടായിരുന്ന പണം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

സന്ദര്‍ശക വിസയിലുള്ള രണ്ട് സ്ത്രീകളെയും തിരക്കേറിയ സ്ഥലത്തുനിന്ന് പോലീസിന്റെ സഹകരണത്തോടെ പിടികൂടിയതായി അന്വേഷണം കെകാര്യം ചെയ്ത അസിസ്റ്റന്‍റ് ചീഫ് പ്രൊസിക്യൂട്ടര്‍ ഖാലിദ് ഹസന്‍ അല്‍ മുത്തവേ പറഞ്ഞു. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണത്തിനായി പബ്ലിക് പ്രൊസിക്യൂഷന് റഫര്‍ ചെയ്തു.

പള്ളിയിലെ ആരാധകരില്‍ നിന്ന് യാചിക്കുന്നതിലൂടെ തങ്ങള്‍ ധാരാളം പണം സ്വരൂപിച്ചതായി പ്രൊസിക്യൂഷന്‍ ഇന്‍വെസ്റ്റിഗേറ്ററുടെ മുമ്പാകെ അവര്‍ സമ്മതിച്ചു. തിരക്കേറിയ ആ പ്രദേശത്തെ വഴിയാത്രക്കാരില്‍ നിന്ന് സാമ്പത്തിക സഹായവും സഹതാപവും അവര്‍ക്ക് ലഭിച്ചിരുന്നതായി കണ്ടെത്തി. ഷോപ്പിംഗിനായാണ് ഇരുവരും പ്രദേശത്ത് എത്തിയത്. കൈയ്യില്‍ ഭക്ഷണവും കരുതിയിരുന്നു.

ഭിക്ഷാടനത്തിനെതിരെ പോരാടണമെന്നും ഭിക്ഷക്കാരെക്കുറിച്ച് അധികാരികളോട് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ യാതൊരു സഹതാപവും കാണിക്കരുതെന്ന് അ മുത്തവേ എല്ലാവരോടും ആവശ്യപ്പെട്ടു.

സമൂഹത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം തെറ്റായ പ്രതിഭാസത്തിന്‍റെ അപകടങ്ങളെക്കുറിച്ച് അദ്ദേഹം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ‘യുഎഇയില്‍ അംഗീകൃത ചാരിറ്റികളുണ്ട്, അവരുടെ വാതിലുകള്‍ എല്ലായ്പ്പോഴും തുറന്നിരിക്കും, അവ ആവശ്യമുള്ള എല്ലാവരേയും സഹായിക്കുകയും ചെയ്യുന്നുണ്ട്.’ അദ്ദേഹം പറഞ്ഞു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top