Flash News

ഉന്നാവോ യുവതിയുടെ മൃതദേഹം പതിനാറ് മണിക്കൂര്‍ ഐസ് കട്ടയുടെ മുകളില്‍ വെച്ചു; മൃതദേഹത്തോട് അധികാരികള്‍ അനാദരവ് കാട്ടിയെന്ന് പരാതി

December 9, 2019

Unnao-1-1ഉന്നാവിലെ യുവതിയോട് അവസാനം അധികാരികൾ കാണിച്ചതും കടുത്ത അനീതി തന്നെ. അവളുടെ മൃതദേഹം 16 മണിക്കൂർ സൂക്ഷിച്ചത് മൊബൈൽ മോർച്ചറി പോലും ഉപയോഗിക്കാതെ വെറും ഐസ് പാളിക്ക് മേലെ. രാവിലെ തന്നെ മൃതദേഹം സംസ്കരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ കുടുംബത്തിന്റെ രോഷം അണപൊട്ടിയതോടെ സംസ്കാരം വീണ്ടും നീണ്ടുനിന്നു.

മുഖ്യമന്ത്രി വരാതെ സംസ്കാരം നടത്തില്ലെന്നും യോഗി ആദിത്യനാഥിനോട് എനിക്കു നേരിട്ടു സംസാരിക്കണമെന്നും യുവതിയുടെ മൂത്ത സഹോദരി വാശിപിടിച്ചതോടെയാണ് സംസ്കാരചടങ്ങുകൾ നീണ്ടുപോയത്. മുഖ്യമന്ത്രിയെ ലക്നൗവിൽ പോയി കാണാൻ സൗകര്യമൊരുക്കാമെന്ന വാഗ്ദാനത്തിന് പിന്നാലെയാണ് സഹോദരി തന്റെ വാശി ഉപേക്ഷിച്ചത്.

16 മണിക്കൂറായി ഐസ് പാളിക്കു മുകളിൽ വച്ചിരിക്കുന്ന മൃതദേഹമാണെന്നും സമയം വൈകുന്നതു ശരിയല്ലെന്നും പറ‍ഞ്ഞ് പൊലീസ് വീണ്ടും സമ്മർദം ചെലുത്തിയപ്പോൾ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ കുടുംബം നിസ്സഹായം വഴങ്ങി. അന്ത്യകർമങ്ങൾക്കു ചന്ദനത്തിരി പോലുമുണ്ടായിരുന്നില്ല.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top