Flash News

പി.എസ്.എൽ.വിയുടെ അന്‍പതാം വിക്ഷേപണദൗത്യം വിജയകരം; റിസാറ്റ് 2 ബിആർ-1 അടക്കം 10 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

December 11, 2019

pslvc40-flightശ്രീഹരിക്കോട്ട: ഇന്ത്യയുടെ പിഎസ്എല്‍വി സി-48 റോക്കറ്റ്, റിസാറ്റ് 2 ബിആർ-1 ഉപഗ്രഹ(Radar imaging earth observation satellite)ത്തേയും 9 ചെറു ഉപഗ്രഹങ്ങളേയും വിജയകരമായി അതാത് ഭ്രമണപഥങ്ങളിലെത്തിച്ചു. ഉച്ചതിരിഞ്ഞ് 3.25-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ  നിന്നായിരുന്നു വിക്ഷേപണം നടന്നത്. പിഎസ്എല്‍വിയുടെ അന്‍പതാം വിക്ഷേപണദൗത്യമായിരുന്നു ഇത്. 628 കിലോഗ്രാം ഭാരമുള്ള  റിസാറ്റ് 2 ബിആർ 1ഉപഗ്രഹത്തിന്റെ ആയുസ്സ് 5 വർഷമാണ്. ഇതോടൊപ്പം അമേരിക്കയുടെ 6 ഉപഗ്രഹങ്ങളും ഇസ്രായേൽ, ഇറ്റലി, ജപ്പാൻ എന്നിവയുടെ ഓരോ ഉപഗ്രഹങ്ങളും  ഭ്രമണപഥത്തിലെത്തിച്ചു.

1994-നും 2019-നും ഇടയിൽ 55-ലധികം ഇന്ത്യൻ ഉപഗ്രഹങ്ങളും, 20 രാജ്യങ്ങളിൽ നിന്നുള്ള എഴുപത് വ്യത്യസ്ത ഇടപാടുകാരുടെ 310 ഉപഗ്രഹങ്ങളും പിഎസ്എൽവി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്.

ഒരു പിഎസ്എൽവി വിക്ഷേപണത്തിന് ചെലവാകുന്ന ശരാശരി തുക 200 കോടി രൂപയാണ്. ലോകത്തെ ഏത് വിക്ഷേപണ വാഹനത്തോടും കിടപിടിക്കുന്നതാണ്  ഐഎസ്ആ‌‌‌ർഒയുടെ  പിഎസ്എൽവി. വിക്ഷേപണ പരാജയങ്ങളുടെ ആവ‌ർത്തനം മൂലം ‘സീ ലവിങ്ങ് വെഹിക്കിൾ’ എന്ന പരിഹാസം കേട്ട എസ്എൽവിക്കും, ‘ആൾവെയ്സ് സീ ലവിങ്ങ് വെഹിക്കിൾ’ എന്ന പരിഹാസം കേട്ട എഎസ്എൽവിക്കും ശേഷമാണ് പിഎസ്എൽവി അവതരിപ്പിച്ചത്. എന്നാൽ 1993 സെപ്റ്റംബ‌‌ർ 23-ന് നടന്ന ആദ്യ പരീക്ഷണ വിക്ഷേപണം പരാജയമായിരുന്നു. പിന്നീട് പിഎസ്എൽവി കരുത്തറിയിച്ചു.  പിഎസ്എൽവിയുടെ ചുമലിലേറിയാണ് 2008 ഒക്ടോബ‌റിൽ ചന്ദ്രയാനും, 2013 നവംബറിൽ മംഗൾയാനും ചരിത്രം കുറിച്ചത്. 2017 ഫെബ്രുവരിയിൽ പിഎസ്എൽവി സി-37 ദൗത്യത്തിലൂടെ 104 ഉപഗ്രങ്ങൾ ബഹിരാകാശത്തെത്തിച്ച്,  ഒരു റോക്കറ്റിൽ എറ്റവും കൂടുതൽ ഉപഗ്രങ്ങൾ വിജയകരമായി വിക്ഷേപിച്ചതിന്റെ റിക്കോ‍‌ർഡും ഐ.എസ്.ആർ.ഒ സ്വന്തമാക്കിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top