Flash News

മുംബൈ ഭീകരാക്രമണം: ഒടുവില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് പാക്കിസ്താന്‍ വഴങ്ങുന്നു; ഹാഫിസ് സയ്യിദിന് കുറ്റപത്രം

December 11, 2019

hafiz-saeed-759ലാഹോര്‍: 166 പേരുടെ ജീവനെടുത്ത മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് തുറന്നു കാണിച്ചിട്ടും നാളിതുവരെ അതിന്റെ ആസൂത്രകനെതിരെ നടപടി സ്വീകരിക്കാത്ത പാക്കിസ്താന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി. ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരഗ്രൂപ്പായ ജമാത്തുദ് ദവയുടെ തലവനുമായ ഹാഫീസ് സയീദിനെതിരെ പാകിസ്ഥാന്‍ ഭീകരവിരുദ്ധ കോടതി കുറ്റം ചുമത്തി. ഭീകരര്‍ക്ക് ധനസഹായം നല്‍കിയെന്ന കേസിലാണ് കുറ്റം ചുമത്തിയത്.

പഞ്ചാബ് പ്രവിശ്യയിലെ വിവിധ നഗരങ്ങളിലെ ഭീകരര്‍ക്ക് സയ്യിദും കൂട്ടാളികളും ധനസഹായം എത്തിച്ചെന്ന് ഭീകരവിരുദ്ധ കോടതി ജഡ്ജി മാലിക് അര്‍ഷദ് ഭൂട്ടാ ചൂണ്ടിക്കാട്ടി. ഭീകരര്‍ക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ട് ഹാഫീസ് സയീദിനും കൂട്ടാളികള്‍ക്കും എതിരെ ജൂലൈയില്‍ 23 കേസുകളാണ് പാക് ഭീകരവിരുദ്ധ വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. അതിന് പിന്നാലെ അറസ്റ്റിലായ ഹാഫീസിനെ ജയിലിലടച്ചു.

mumbai-attack2008 നവംബര്‍ 26നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണ പരമ്പര മുംബൈയില്‍ നടന്നത്. 166 പേരുടെ ജീവനെടുത്തതിനു പുറമെ 327 പേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കറാച്ചിയില്‍നിന്ന് മുംബൈ വഴി കടല്‍മാര്‍ഗമാണ് ഭീകരര്‍ എത്തിയത്.

ലാഹോര്‍, ഗുജ്റന്‍വാല, മുള്‍ട്ടാന്‍ നഗരങ്ങളിലാണ് ഹാഫീസിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹാഫീസിന്റെ നിയന്ത്രണത്തിലുള്ള വിവിധ ട്രസ്റ്റുകള്‍ വഴിയാണ് ഭീകരര്‍ക്ക് ധനസഹായം നല്‍കുന്നത്. ലഷ്‌കറെ തയ്ബ, ജമാത്തുദ് ദവ എന്നീ ഭീകരഗ്രൂപ്പുകളുടെ ജീവകാരുണ്യ വിഭാഗമായ ഫാലാ – ഇ – ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ വഴിയും ഭീകരര്‍ക്ക് ഫണ്ട് എത്തിക്കുന്നതായി കണ്ടെത്തിയിരുന്നു.

ഭീകരര്‍ക്കുള്ള ധനസഹായം നിരീക്ഷിക്കുന്ന ആഗോള കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് പാകിസ്ഥാനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കെയാണ് ഹാഫീസിനെതിരായ നടപടി. ഭീകര ഫണ്ടിംഗ് അവസാനിപ്പിക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പാകിസ്ഥാന് അടുത്തവര്‍ഷം ഫെബ്രുവരി വരെയാണ് ടാസ്‌ക് ഫോഴ്‌സ് സമയം നല്‍കിയിട്ടുള്ളത്.




Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top