Flash News

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ്: ബാലഭാസ്കറുമായി അടുത്ത ബന്ധമുള്ള കസ്റ്റംസ് ഓഫീസര്‍ ബി.രാധാകൃഷ്ണന്‍ അറസ്റ്റില്‍

December 12, 2019 , .

trivandrum_bignewslive_malayalam_news-1-750x375കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ കസ്റ്റംസ് ഓഫീസര്‍ ബി.രാധാകൃഷ്ണന്‍ അറസ്റ്റിലായി. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി കൊച്ചിയിലെ സിബിഐ ഓഫീസിലേക്ക് വരുന്ന വഴിക്കുവെച്ചാണ് രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.  അന്തരിച്ച വയലിനിസ്റ്റ്  ബാലഭാസ്‌കറുമായും സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റു  പ്രതികളുമായും അടുത്ത ബന്ധമാണ് രാധാകൃഷ്ണനുള്ളത്.

രാധാകൃഷ്ണന്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ (ഡി.ആർ.ഐ) നിര്‍ദ്ദേശപ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവ് വന്നിരുന്നു. തുടർന്ന് ബാലഭാസ്‌കറിന്റെ കോര്‍ഡിനേറ്ററായ പ്രകാശ് തമ്പി, സെറീന ഷാജി, അഡ്വ. ബിജു എന്നിവര്‍  പൂജപ്പുര സെന്‍ട്രല്‍ ജയിലിൽ തടങ്കലിലായിരുന്നു. എന്നാൽ  ഉത്തരവ് വന്നതിന് ശേഷം വിഷ്ണു സോമസുന്ദരം, ബി. രാധാകൃഷ്ണന്‍ എന്നിവര്‍ ഒളിവില്‍ പോയി. ഈ കേസില്‍ ബി. രാധാകൃഷ്ണന്റെ പങ്കിനെക്കുറിച്ച് സിബിഐ പ്രത്യേകം കേസെടുത്ത് അന്വേഷണം തുടങ്ങുകയും അദ്ദേഹത്തിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കുകയും ചെയ്തു.

ഒളിവിലിരിക്കെ കരുതല്‍ തടങ്കല്‍ ഒഴിവാക്കാന്‍ രാധാകൃഷ്ണന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് സിബിഐ കേസെടുക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അല്ലെങ്കില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും സിബിഐ നോട്ടീസ് നല്‍കിയതോടെ രാധാകൃഷ്ണന്‍ സിബിഐ ഓഫീസിലേക്ക് പോവുകയായിരുന്നു. ഈ യാത്രക്കിടെ നാടകീയമായി പൊലീസ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ്, കരുതല്‍ തടങ്കല്‍ ഉത്തരവ് പ്രകാരമായതിനാല്‍ കുറഞ്ഞത് ഒരുവര്‍ഷത്തോളം ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ രാധാകൃഷ്ണന് സാധിക്കില്ല.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 705 കിലോഗ്രാം സ്വര്‍ണ്ണം തിരുവനന്തപുരം വിമാനത്താവളം വഴി കടത്താനായി പ്രതികള്‍ക്ക് കൂട്ടുനിന്നത് ബി. രാധാകൃഷ്ണനാണെന്ന് ഡിആര്‍ഐ കണ്ടെത്തിയിരുന്നു. പ്രതികള്‍ സ്വര്‍ണ്ണവുമായി വന്നിരുന്ന സമയത്തെല്ലാം എക്‌സ്-റെ പരിശോധന ബി. രാധാകൃഷ്ണനാണ് നിയന്ത്രിച്ചിരുന്നത്. ഈ കാലയളവിലാണ് പ്രതികള്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണവുമായി കടന്നുപോയത്.

രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നതിലൂടെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളും ബാലഭാസ്‌കറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളടക്കം പുറത്തുവരുമെന്നാണ് കരുതുന്നത്. ബാലഭാസ്‌കര്‍ നിക്ഷേപം നടത്തിയ വിഷ്ണു സോമസുന്ദരത്തിന്റെ കമ്പനിയാണ് രാധാകൃഷ്ണനുമായുള്ള സാമ്പത്തിക ഇടപാടില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ളത്. രാധാകൃഷ്ണന്റെ ഭാര്യയ്ക്ക് ഈ കമ്പനിയുടെ കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ പ്രതിമാസം 1,30,000 രൂപ വിഷ്ണു സോമസുന്ദരത്തിന്റെ അക്കൗണ്ടില്‍ നിന്ന് നല്‍കി വന്നിരുന്നു. ഇത് സ്വര്‍ണ്ണക്കടത്തിന് രാധാകൃഷ്ണനുള്ള പ്രതിഫലമായാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. അതുപോലെ ഈ കമ്പനിയില്‍ ബാലഭാസ്‌കര്‍ 25 ലക്ഷം രൂപ നിക്ഷേപം നടത്തിയെന്നതിനെപ്പറ്റിയും രാധാകൃഷ്ണന് അറിയാമെന്ന് കരുതുന്നു. രാധാകൃഷ്ണനെ തനിക്ക് പരിചയപ്പെടുത്തിയത് ബാലഭാസ്‌കറാണെന്ന് വിഷ്ണു സോമസുസന്ദരം ഡിആര്‍ഐയ്ക്ക് മൊഴി നല്‍കിയിരുന്നു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top