Flash News

പൗരത്വഭേദഗതി ബില്‍: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു; ഐഎസ്എല്‍, രഞ്ജി ട്രോഫി മത്സരങ്ങൾ മാറ്റി

December 12, 2019

north-east-united_bignewslive_malayalam_news-750x375ന്യൂദല്‍ഹി: പൗരത്വഭേദഗതി ബില്ലിനെതിരെ (Citizenship (Amendment) Bill, 2019 – CAB) അസമിലും ത്രിപുരയിലും പ്രക്ഷോഭം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കേണ്ടിയിരുന്ന ഐഎസ്എല്‍, രഞ്ജി ട്രോഫി മത്സരങ്ങൾ മാറ്റിവെച്ചു.

ഐഎസ്എല്ലിൽ ഗുവാഹത്തിയിൽ ഇന്ന് നടക്കേണ്ടിയിരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ്- ചെന്നൈയിൻ എഫ്സി മത്സരമാണ് റദ്ദാക്കിയത്. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മത്സരം മാറ്റിവെച്ചതെന്ന് ഐഎസ്എൽ അധികൃതർ അറിയിച്ചു. രാത്രി 7.30നായിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ആസാമിലെയും ത്രിപുരയിലെയും രഞ്ജി ട്രോഫി മത്സരങ്ങളും ഇതിനി പിന്നാലെ റദ്ദാക്കിയിട്ടുണ്ട്.

അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലും ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയിലും നടക്കേണ്ട രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങളും മാറ്റിവെച്ചിട്ടുണ്ട്. രഞ്ജിയിൽ സര്‍വീസസുമായാണ് അസമിന്റെ മത്സരം നടന്നുകൊണ്ടിരുന്നത്. മത്സരം മാറ്റിവെക്കുമ്പോള്‍ വിജയത്തിനിരികിലായിരുന്നു അസം.

512279d8067aabe33d7b630384065f70ത്രിപുരയും ജാര്‍ഖണ്ഡും തമ്മിലാണ് മറ്റൊരു മത്സരം. ജാര്‍ഖണ്ഡ് 205 റണ്‍സിന്റെ ലീഡെടുത്ത മത്സരം സമനിലയിലേക്ക് നീങ്ങുകയായിരുന്നു.

മത്സരം നടത്താൻ കഴിഞ്ഞ 48 മണിക്കൂറുകളായി അധികൃതർ വിവിധ കൂടിക്കാഴ്ചകൾ നടത്തിയെങ്കിലും എല്ലാം വിഫലമാവുകയായിരുന്നു. ആരാധകരുടെയും താരങ്ങളുടെയും സംഘാടകരുടെയും സുരക്ഷ പരിഗണിച്ച് മത്സരം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് ഐഎസ്എൽ അധികൃതർ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഏഴ് കളികളിൽ നിന്നായി നോർത്ത് ഈസ്റ്റിന് 10ഉം ചെന്നൈയിന് ആറും പോയിന്റാണ് നിലവിൽ ഉള്ളത്. ഇന്നലെ ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന പരിശീലകരുടെ വാർത്താസമ്മേളനവും പ്രക്ഷോഭത്തെ തുടർന്ന് റദ്ദാക്കിയിരുന്നു.

പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിലും പാസായതിനെ തുടർന്ന് ഇന്ന് ആസാമിൽ ഉൾഫ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുവാഹത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിക്കുകയാണ്. ആസാമിലും ത്രിപുരയിലും പ്രക്ഷോഭവുമായി ആയിരങ്ങൾ തെരുവിലിറങ്ങി. ഇരു സംസ്ഥാനങ്ങളിലും സൈന്യം സുരക്ഷയൊരുക്കുന്നുണ്ട്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top