Flash News

ബേപ്പൂരിലെ ‘മറൈൻ സെമിത്തേരി’

December 12, 2019

bepurകോഴിക്കോട്: ബേപ്പൂർ ബീച്ചിൽ പോർട്ട് ട്രസ്റ്റ് ഒരുക്കിയ ‘മറൈൻ സെമിത്തേരി’ ദേശവ്യാപകമായി ശ്രദ്ധയാകർഷിക്കുന്നു. കടലിൽ നിന്നും കിട്ടിയ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചാണ് ബേപ്പൂർ ബീച്ചിലെ ‘മറൈൻ സെമിത്തേരി’ നിർമിച്ചിട്ടുള്ളത്.  “ പ്ലാസ്റ്റിക് കടലിൽ ഉപേക്ഷിക്കുമ്പോൾ അത് മത്സ്യങ്ങളടക്കമുള്ള സമുദ്രസമ്പത്തിനെ ഉന്മൂലനം ചെയ്യുകയാണെന്ന് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള ഒരു പ്രതീകാത്മക ഓർമ്മപ്പെടുത്തലാണ് മറൈൻ സെമിത്തേരി”- കോഴിക്കോട് പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വിനി പ്രതാപ് പറയുന്നു.

സെമിത്തേരിയിൽ ഉള്ളതുപോലുള്ള ഫലകങ്ങൾ പ്ളാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് നിർമ്മിക്കുകയും അതിന്മേൽ പ്ലസ്റ്റിക് മാലിന്യം മൂലം വംശനാശം സംഭവിക്കുന്ന സമുദ്രജീവിവികളുടെ വിവരങ്ങൾ രേഖപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളത്.

bepur1 bepur2



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top