Flash News

ഈ രാജ്യത്തിന്റെ ശക്തി നിങ്ങള്‍ അറിയാന്‍ പോകുന്നതേ ഉള്ളൂ അമിത് ഷാ; മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍

December 14, 2019

unnamed_16മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ”ഇത് തുടക്കമാണ് അമിത് ഷാ. ഈ രാജ്യത്തെ മനസ്സിലാക്കൂ. താങ്കളുടെ ധാരണകള്‍ക്കും കുടിലതയ്ക്കും അപ്പുറമാണ് ഈ രാജ്യത്തെ ജനങ്ങളുടെ ശക്തി” എന്നാണ് കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ കുറിച്ചത്. പൗരത്വ നിയമ ഭേദഗതി ബില്ല് പാസാക്കിയതിനെതിരെ നടത്തിയ ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയതിന് കണ്ണന്‍ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തീപ്പന്തവുമായി നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പ്രതിഷേധിച്ചതിന് ഒടുവിലാണ് അദ്ദേഹത്തെ വിട്ടയച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ തോളിലേറ്റിയാണ് സ്റ്റേഷനില്‍ നിന്നും പുറത്തേയ്ക്ക് കൊണ്ടുപോയത്.

കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍, ഐഎഎസില്‍ നിന്ന് രാജിവെച്ചത്. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കാത്തവര്‍ രാജ്യദ്രോഹികളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും എന്നാല്‍ അവയ്‌ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും കണ്ണന്‍ പറഞ്ഞിരുന്നു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top