Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കോവിഡ്-19: യുഎസ് മരണസംഖ്യ 98,000 കവിഞ്ഞു, കണ്‍വെന്‍ഷനെക്കുറിച്ച് നോര്‍ത്ത് കരോലിന ഗവര്‍ണര്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്   ****    പെരുന്നാള്‍ ദിനത്തില്‍ സ്നേഹ സദ്യയൊരുക്കി കള്‍ച്ചറല്‍ ഫോറം   ****    കോവിഡ്-19: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,535 പുതിയ കേസുകള്‍, തുടര്‍ച്ചയായ അഞ്ചാം ദിവസവും ആറായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു   ****    പരീക്ഷാര്‍ഥികള്‍ക്ക് ഫ്രറ്റേണിറ്റി കോവിഡ്-19 പ്രതിരോധ ബൂത്തുകള്‍ തുടങ്ങി   ****    ഷാജി വര്‍ഗീസ് (കുഞ്ഞ് – 55) ഹ്യൂസ്റ്റണില്‍ നിര്യാതനായി   ****   

പൗരത്വ നിയമ ഭേദഗതി: പ്രതിഷേധം അക്രമാസക്തമാകരുത്

December 18, 2019

191216035144-02-india-protests-1215-exlarge-169ഏതെങ്കിലുമൊരു നിയമ നിര്‍മാണത്തിന്‍റെ പേരില്‍ രാജ്യം അരാജകത്വത്തിലേക്കു നീങ്ങുന്നത് സമീപകാലത്തു നടാടെയാണ്. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളും പ്രക്ഷോഭങ്ങളും അത്തരത്തിലൊന്നാണ്. പുതിയ നിയമം പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും നല്ല ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനത്തില്‍ ഒപ്പു വയ്ക്കുകയും ചെയ്തതോടെ ഈ നിയമം നമ്മുടെ രാജ്യത്തു നിലവില്‍ വന്നു. കേരളമടക്കം അഞ്ചു സംസ്ഥാനങ്ങള്‍ ഈ നിയമം നടപ്പാക്കില്ലെന്നു പറയുന്നുണ്ടെങ്കിലും പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ നിയമപരിധിക്കുള്ളില്‍ നിന്നു കൊണ്ട് എല്ലാ സംസ്ഥാനങ്ങളും ഈ നിയമം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ഏതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അതിനു തയാറാവുന്നില്ലെങ്കില്‍ സത്യപ്രതിജ്ഞാ ലംഘനം അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്.

ഈ നിയമം നടപ്പിലായ സ്ഥിതിക്ക് എന്താണ് അതിലെ അപാകതയെന്നു പരിശോധിക്കേണ്ടതുണ്ട്. വിദേശത്തു നിന്ന് ഇന്ത്യയിലേക്കു കുടിയേറിയ വിവിധ മതസ്ഥരായ കുറേപ്പേര്‍ക്ക് ഇവിടെ സ്ഥിരം പൗരത്വം അനുവദിക്കും എന്നതാണ് ഈ നിയമത്തിലെ കാതല്‍. ഇങ്ങനെ സ്ഥിരം പൗരത്വം നല്‍കുന്നവരുടെ പട്ടികയില്‍ നിന്ന് മുസ്‌ലിം സമുദായത്തിലുള്ളവരെ ഒഴിവാക്കിയതാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ക്ക് അടിസ്ഥാനം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് അതിന്‍റെ പേരില്‍ കലാപ കലുഷിതമായ സാഹചര്യം ആദ്യം ഉരുത്തിരിഞ്ഞത്. എന്നാല്‍, ക്രമേണ രാജ്യതലസ്ഥാനത്തടക്കം വലിയ തോതിലുള്ള അക്രമവും കൊള്ളിവയ്പ്പും വ്യാപിക്കുന്നത് ആശങ്ക ഉളവാക്കുന്നുണ്ട്. പ്രത്യേകിച്ച് പ്രശസ്തമായ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയ സാഹചര്യത്തില്‍.

പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ഒരു ഇന്ത്യന്‍ പൗരനും പൗരത്വം നഷ്ടപ്പെടുമെന്ന ഭീതി വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടിവരയിട്ട് ആവര്‍ത്തിക്കുന്നുണ്ട്. അവരുടെ വാദത്തിനു പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും നിര്‍ണായക ഭൂരിപക്ഷവും കിട്ടി. അതുകൊണ്ടു തന്നെ ഇന്ത്യയിലെ ബഹുഭൂരിഭാഗം രാഷ്ട്രീയ കക്ഷികളുടെയും നിലപാട് വളരെ വ്യക്തം. കോണ്‍ഗ്രസും ഇടതുപക്ഷവും തൃണമുല്‍ കോണ്‍ഗ്രസ്, ബിഎസ്പി, ഡിഎംകെ തുടങ്ങിയ ചില പ്രാദേശിക കക്ഷികളുമാണ് ഈ നിയമത്തെ പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്നത്. അതാവട്ടെ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും നിലപാട്.

വിയോജിപ്പുകൾ പ്രകടിപ്പിക്കുകയും പ്രതിഷേധ സമരത്തിന് ഇറങ്ങുകയും ചെയ്യുന്നതൊക്കെ ജനാധിപത്യ രാജ്യത്ത് അനുവദനീയമാണ്. പ്രധാന പ്രതിപക്ഷ കക്ഷികളെന്ന നിലയില്‍ അവര്‍ക്കു കിട്ടുന്ന അവസരങ്ങള്‍ അവര്‍ മുതലാക്കുന്നതില്‍ കുറ്റം പറയാനുമാവില്ല. അതിനുള്ള അവസരം നല്‍കാതിരിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. പൗരത്വ നിയമം പോലെ സുപ്രധാനമായ നിയമങ്ങളുണ്ടാക്കുമ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ കുറച്ചു കൂടി അവധാനത കാട്ടണമായിരുന്നു.

പൗരത്വ നിയമ ഭേദഗതി മുസ്‌ലിം വിരുദ്ധമാണെന്ന പ്രതീതി ഇല്ലാതാക്കാന്‍ കാര്യമായ നീക്കങ്ങളുണ്ടായില്ല എന്നതാണു സര്‍ക്കാരിന്‍റെ വീഴ്ച. ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമൊക്കെയുള്ള അഭയാര്‍ഥികളുടെ കൂട്ടത്തില്‍ നുഴഞ്ഞുകയറ്റക്കാരുമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അവഗണിക്കാനാവില്ല. വിവിധ കാരണങ്ങളാല്‍ ഇന്ത്യയിലേക്കു കുടിയേറിയ വിദേശികള്‍ക്ക് നിയമാനുസൃതമായ പൗരത്വം അനുവദിക്കുമ്പോള്‍ത്തന്നെ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി പുറത്താക്കുന്ന നടപടി രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണെന്ന വാദത്തില്‍ സംശയിക്കേണ്ടതില്ല. ഇത്തരം നുഴഞ്ഞുകയറ്റക്കാര്‍ക്കു മുഴുവന്‍ പൗരത്വം അനുവദിച്ചാല്‍ തദ്ദേശീയരായ ആളുകള്‍ക്ക് അര്‍ഹമായ പരിഗണന നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് അസമടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. അതുകൊണ്ടു തന്നെ ഈ സംസ്ഥാനങ്ങളുടെ പ്രത്യേക അവകാശാധികാരങ്ങള്‍ അതേപടി നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധവുമാണ്. അതുറപ്പാക്കുകയാണ് ഈ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങള്‍ ചെയ്യേണ്ടത്. അല്ലാതെ അക്രമത്തിലേക്കു ജനങ്ങളെ പറഞ്ഞു വിടുകയും കലാപകലുഷിതമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയുമല്ല.

പ്രതിഷേധവും സമരവും അക്രമം അഴിച്ചുവിട്ടുകൊണ്ടും അരാജകത്വം സൃഷ്ടിച്ചുകൊണ്ടും ആവരുത്. അത് ഉറപ്പുവരുത്താൻ എല്ലാവർക്കും ബാധ്യതയുണ്ട്. പൊതുമുതൽ തച്ചുതകർത്തും കത്തിച്ചും ജനജീവിതം സ്തംഭിപ്പിച്ചുമൊക്കെയാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങുന്നതെങ്കിൽ അതെങ്ങനെ ജനാധിപത്യ രീതിയാകും.

അപകടകരമായ രീതിയിൽ ജാതീയമോ വര്‍ഗീയമോ ആയ വേര്‍തിരിവുകള്‍ സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കരുത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യതയോടെയും സഹിഷ്ണുതയോടും ജീവിക്കാനുള്ള ഒസ്യത്താണു നമ്മുടെ ഭരണഘടന. അതില്‍ ഉറപ്പുവരുത്തുന്ന പൗരാധികാരങ്ങളില്‍ ഒന്നുപോലും ഹനിക്കപ്പെടില്ലെന്ന് ഉറപ്പു വരുത്തുകയാണ് എല്ലാവരുടെയും കര്‍ത്തവ്യം. അതു തിരിച്ചറിയാനുള്ള വിവേകമുള്ളവരാരും അക്രമത്തിലേക്കു വഴിമാറില്ല. നിരപരാധികളുടെ ജീവനെടുത്തും സ്വത്തുവകകള്‍ നശിപ്പിച്ചും നടത്തുന്ന കലാപസമരങ്ങള്‍ എത്രയും വേഗം അമര്‍ച്ച ചെയ്യേണ്ടതുണ്ട്. മുഴുവന്‍ ജനങ്ങളുടെയും പിന്തുണയും അതിന് അനിവാര്യമാണ്.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top