Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും; വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കും”: ചീഫ് സെക്രട്ടറി   ****    തിരുവിഴാംകുന്ന് ഫോറസ്റ്റ് ഡിവിഷന്‍ വെള്ളിയാറില്‍ സ്ഫോടക വസ്തു നിറച്ച കൈതച്ചക്ക തിന്ന് പിടിയാന ചരിഞ്ഞ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം   ****    IAPC ANNOUNCES NEW NATIONAL EXECUTIVE COMMITTEE President : Dr.S.S.Lal, Exec.Vice President: Annie J Koshy, General Secretary: Biju Chacko   ****    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ പ്രതിഷേധവും കല്ലേറും; പകുതി ദഹിപ്പിച്ച മൃതദേഹവുമായി കുടുംബം സ്ഥലം വിട്ടു   ****    ഇന്ത്യന്‍ എംബസ്സികളിലെ വെല്‍ഫെയര്‍ ഫണ്ട് പ്രവാസികള്‍ക്കു അര്‍ഹതപ്പെട്ടത്: ടി.പി. ശ്രീനിവാസന്‍   ****   

ഇന്ത്യന്‍ പൗരത്വ ഭേദഗതി ബില്‍; ഹൂസ്റ്റണില്‍ സംവാദം ഡിസംബര്‍ 19 വ്യാഴാഴ്ച

December 18, 2019 , ജീമോന്‍ റാന്നി

Citizenship-Amendment-Billഹൂസ്റ്റണ്‍: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഇന്ന് വിവാദമായി മാറിക്കഴിഞ്ഞ ഇന്ത്യന്‍ പൗരത്വ ഭേദഗതി ബില്ലിനെ പറ്റി ചര്‍ച്ച ചെയ്യുന്നതിനും ആശങ്കകള്‍ പങ്കിടുന്നതിനും ഇന്ത്യന്‍ ഭരണാധികാരികളുടെ ഏകാധിപത്യ ദേശദ്രോഹ നടപടികളെ അപലപിക്കുന്നതിനും ഹൂസ്റ്റണില്‍ പ്രത്യേക സമ്മേളനം സംഘടിപ്പിക്കുന്നു.

ഡിസംബര്‍ 19  വ്യാഴാഴ്ച വൈകിട്ട് ആറരക്ക് സ്റ്റാഫോര്‍ഡിലുള്ള സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ (445, FM 1092 Rd, Stafford, TX 77477) വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

മതേരത്വ രാജ്യമായ ഇന്ത്യയുടെ സുശക്തമായ ഭരണഘടനയെയും വെല്ലുവിളിച്ചുകൊണ്ടുള്ള ബിജെപി ഭരണകൂടത്തിന്റെ നീക്കങ്ങളെ ശക്തമായി ചെറുക്കേണ്ടതുണ്ട്. പൗരത്വ ഭേദഗതി നിയമം നടപ്പാകുന്നതോടെ മലയാളികളടക്കം വിദേശത്തു കുടിയേറിയ ഇന്ത്യക്കാരുടെ ഭാവിയും ഭീഷണിയിലായി. യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക,ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍ കുടിയേറിയവരുടെ വിദേശ ഇന്ത്യകാര്‍ഡ് (ഒസിഐ) റദ്ദാക്കാന്‍ പരിതിയില്ലാത്ത അധികാരം ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു. ഓരോ ദിവസവും നമ്മുടെ രാജ്യം സംഘര്‍ഷഭരിതമായി മാറിക്കൊണ്ടിരിക്കുന്നു. ബില്ലിനെ പറ്റി വിശദമായ ചര്‍ച്ച ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

ഹൂസ്റ്റണിലെ യു.ഡി.എഫ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സമ്മേളനത്തില്‍ വിവിധ സാംസ്കാരിക രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു സംസാരിക്കുന്നതുമാണ്. പ്രസ്തുത സമ്മേളനത്തിലേക്ക് കക്ഷി രാഷ്ട്രീയ ഭേദെമെന്യേ എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നുവെന്നു സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്, ജോസഫ് ഏബ്രഹാം 713 582 9517, ബേബി മണക്കുന്നേല്‍ 713 291 9721, സണ്ണി കാരിക്കല്‍ 832 566 6806, ഫ്രാന്‍സിസ് ചെറുകര 713 447 7865.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top