Flash News

പൗരത്വ ഭേദഗതി നിയമം: രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നു

December 19, 2019

EMIICniUwAATC3Wന്യൂദൽഹി: ദൽഹിയിൽ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവർ അടക്കമുളള ഇടത് നേതാക്കളെ അറസ്റ്റ് ചെയ്തു. പൊലീസ് അനുമതിയില്ലാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഇടത് പാര്‍ട്ടികൾ പ്രതിഷേധ മാര്‍ച്ച് നടത്തിയതിനെത്തുടർന്നാണിത്. ചെങ്കോട്ടയില്‍ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജാമിഅ വിദ്യാര്‍ഥികളുടെ ചെങ്കോട്ട മാര്‍ച്ചിനും ഇടത് പാര്‍ട്ടികളുടെ പ്രതിഷേധ മാര്‍ച്ചിനും പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ചങ്കോട്ടയ്ക്ക് സമീപം നിരോധനജ്ഞയും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യോഗേന്ദ്ര യാദവ് അടക്കം നൂറുകണക്കിനാളുകള്‍ ദില്ലിയിൽ അറസ്റ്റിലായിട്ടുണ്ട്. ദില്ലിയിലെ കാളിന്ദി-കുഞ്ച് മഥുര റോഡ് പൊലീസ് അടച്ചു. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ ദല്‍ഹിയിലെ 14 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. റോഡ് ഗതാഗത നിയന്ത്രണവും പൊലീസ് ഏര്‍പ്പെടുത്തി. ദില്ലി-ഗുരുഗ്രാം എക്സ്പ്രസ് വേയില്‍ പൊലീസ് ഗതാഗതം തടഞ്ഞു. ദല്‍ഹിയിലെ ചില ഭാഗങ്ങളില്‍ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

രാജ്യം മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനാണ് കേന്ദ്രസര്‍ക്കാറിന്‍റെ ശ്രമമെന്ന്  സീതാറാം യച്ചൂരി പറഞ്ഞു. മോദി-അമിത് ഷാ കൂട്ടുകെട്ടിനും ബിജെപി-ആര്‍എസ്എസ് ഭരണത്തിനും അവസാനം കുറിക്കുന്ന പ്രക്ഷോഭത്തിന് അവര്‍ തന്നെ കാരണമായിരിക്കുന്നുവെന്ന് എംഎ ബേബി പറഞ്ഞു.

പ്രതിഷേധങ്ങള്‍ക്ക് നേരെ ബംഗളൂരു, തമിഴ്നാട്, തെലങ്കാന എന്നിവടങ്ങളിലും പോലീസ് നടപടി ഉണ്ടായിട്ടുണ്ട്. കല്‍ബുര്‍ഗിയിലും മംഗളൂരുവിലും നിരോധനാജ്ഞ മറികടന്ന് പ്രതിഷേധങ്ങള്‍ നടന്നു. ബംഗളൂരുവില്‍ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്തു ഗാന്ധിജിയുടെ പോസ്റ്ററേന്തിയതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് രാമചന്ദ്ര ഗുഹ പ്രതികരിച്ചു. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കര്‍ണാടകയില്‍ ശനിയാഴ്ച്ച വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഫ്യൂ മറികടന്നും ബംഗളൂരു നഗരത്തിലെ റെ വിവിധ ഇടങ്ങളില്‍ പ്രതിഷേധപ്രകടനം നടന്നു. ബംഗളൂര്‍ മൈസൂര്‍ പാര്‍ക്കില്‍ പ്രതിഷേധം സംഘടിപ്പിച്ചവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു.

തമിഴ്നാട് കടലൂര്‍ വിമണ്‍സ് കോളേജിലും പ്രതിഷേധക്കാര്‍ അറസ്റ്റിലായി. രാമനാഥപുരം സയിദ് കോളേജിലും പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിനായി പുറപ്പെട്ട ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ നൂറോളം വിദ്യാർത്ഥികളെ തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തു. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ മൊയ്നാബാദ് പൊലീസ് സ്റ്റേഷനിലാണുള്ളത്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top