Flash News

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹി ജുമാ ജസ്ജിദിന് മുന്നില്‍ വന്‍ പ്രതിഷേധം

December 20, 2019

EMN88ZbUEAED-Oiന്യൂദല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹി ജുമാ ജസ്ജിദിന് മുന്നില്‍ വന്‍ പ്രതിഷേധം. ജുമാ നമസ്കാരം കഴിഞ്ഞിറങ്ങിയവരാണ് പ്രതിഷേധക്കാരിൽ ഭൂരിഭാഗവും. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദും പ്രതിഷേധത്തിന് നേതൃത്വം നൽകാൻ എത്തിയിട്ടുണ്ട്. അംബേദ്കറുടെ പോസ്റ്ററുകളും പ്രതിഷേധക്കാർ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ജുമാ മസ്ജിദില്‍നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ ചന്ദ്രശേഖര്‍ ആസാദ് അനുമതി തേടിയിരുന്നുവെങ്കിലും പൊലീസ് അനുമതി  നിഷേധിച്ചിരുന്നു. എന്നാൽ പ്രതിഷേധക്കാർ ജന്തര്‍ മന്ദറിലേക്ക് നീങ്ങുകയാണ്. വന്‍ പൊലീസ് സന്നാഹം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

പൊലീസ് മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ പൊലീസ് തളളിമാറ്റി. മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടര്‍ അരുണ്‍ ശങ്കറിനും ക്യാമറാമാനും മര്‍ദ്ദനമേറ്റു. ജമാ മസ്ജ്ദിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിട്ട നിരവധി സ്വകാര്യ വാഹനങ്ങള്‍ തകര്‍ന്നു. നൂറിലധികം പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആയിരങ്ങള്‍ പങ്കെടുത്ത ദില്ലിയെ പ്രതിഷേധം മൂന്ന് മണിക്കൂറോളം തുടര്‍ന്നു. ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അപ്പോഴേക്കും പ്രതിഷേക്കാര്‍ പൊലീസിന് നേരെ കല്ലേറ് തുടങ്ങിയിരുന്നു. ദില്ലി സെന്‍ട്രല്‍ ‍‍‍‍ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന്‍റെ മതിലിനുപുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് പ്രതിഷേധക്കാര്‍ തീയിട്ടു.

1-1 2



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top