Flash News

പൗരത്വ ഭേദഗതി നിയമം: പ്രതിപക്ഷ ഐക്യത്തിന് മമത; ബംഗാള്‍ ഗവര്‍ണറെ വളഞ്ഞു

December 24, 2019

ujhജാദവ്പൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ ഗവര്‍ണറെ തടഞ്ഞു. പശ്ചിമബംഗാളിലെ ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ ബിരുദദാന ചടങ്ങിനെത്തിയ ഗവര്‍ണര്‍ ജഗദീപ് ധന്‍കറിനെയാണ് വിദ്യാര്‍ത്ഥികള്‍ വളഞ്ഞത്. പ്രതിഷേധക്കാര്‍ ഗവര്‍ണറുടെ കാര്‍ ഗേറ്റിന് മുമ്പില്‍ തടഞ്ഞിട്ടിരിക്കുകയാണ്. ഇന്നലെയും സര്‍വ്വകലാശാലയ്ക്ക് മുമ്പില്‍ ഗവര്‍ണറെ തടഞ്ഞിരുന്നു. പൗരത്വ നിയമങ്ങളെ അനുകൂലിച്ച് ഇദ്ദേഹം പലവട്ടം സംസാരിച്ചതാണ് വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചത്.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുകയാണ്. നിയമത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ ആഹ്വാനം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികളിലെ മുഖ്യമന്ത്രിമാര്‍ക്ക് മമത കത്തയച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് ജനാധിപത്യം സംരക്ഷിക്കാനുള്ള സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

”കടുത്ത വേവലാതികളോടെയാണ് ഞാന്‍ ഈ കത്ത് നിങ്ങള്‍ക്ക് എഴുതുന്നത്. ജാതി മത ഭേദമില്ലാതെ രാജ്യത്തെ പൗരന്‍മാര്‍ പൗരത്വ നിയമത്തെയും എന്‍ആര്‍സിയെയും ഭയന്ന് പരിഭ്രാന്തിയുടെ പിടിയിലാണ്. നിലവിലെ സാഹചര്യം വളരെ ഗുരുതരമാണ്. ക്രൂരമായ ഈ ഭരണകൂടത്തിനെതിരെ നാം ഐക്യത്തോടെ ഉയര്‍ന്നു വരേണ്ടതുണ്ട്. ഇതിനെതിരെ ഐക്യത്തോടെ നിലകൊള്ളണമെന്ന് എല്ലാ മുതിര്‍ന്ന നേതാക്കളോടും രാഷ്ട്രീയ സംഘടനകളോടും ഞാന്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ ജനാധിപത്യ ആത്മാവിനെ രക്ഷിക്കാന്‍ നമ്മുക്ക് സമാധാനപരമായി പോരാടാം.

പൗരത്വ നിയമത്തോടുള്ള രാജ്യവ്യാപകമായ എതിര്‍പ്പിനെ ഭരണസംവിധാനങ്ങളും വക്രബുദ്ധിയും ഉപയോഗിച്ച് ഭരണകൂടം അടിച്ചമര്‍ത്തുന്നു. യുവാക്കളും വിദ്യാര്‍ത്ഥികളും ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ നേരിടുന്നു. ലോകം മുഴുവന്‍ നമ്മളെ നിരീക്ഷിക്കുന്നു. പൂര്‍വ്വികരുടെ ഇന്ത്യയെ രക്ഷിക്കാന്‍ നമ്മുക്ക് എഴുന്നേല്‍ക്കാം.” എന്നിങ്ങനെയാണ് മമത കത്തില്‍ അഭ്യര്‍ത്ഥിക്കുന്നത്.

ആന്ധ്രാപ്രദേശിലും പൗരത്വ നിയമ ഭേദഗതിയും എന്‍ആര്‍സിയും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മമതയുടെ കത്ത്. കത്തിന്റെ പകര്‍പ്പുകള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എന്‍സിപി നേതാവ് ശരദ് പവാര്‍, ഫാറുഖ് അബ്ദുല്ല, തമിഴ്‌നാട് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍ എന്നിവര്‍ക്കും മമത അയച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top