Flash News

പൗരത്വ നിയമ ഭേദഗതി: മുസ്ലീംകളെ ഉള്‍പ്പെടുത്തണമെന്ന് അകാലിദള്‍; എന്‍ഡിഎയില്‍ ഭിന്നത

December 26, 2019

ka_5ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ മാറ്റം വേണമെന്ന് ശിരോമണി അകാലിദള്‍. മുസ്ലീംകളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അടുത്ത ബജറ്റ് സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ഭേദഗതി കൊണ്ടുവരണമെന്നും അകാലിദള്‍ ആവശ്യപ്പെട്ടു.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് എന്‍ഡിഎ സഖ്യത്തിലെ ഭൂരിഭാഗം അംഗങ്ങളും അസംതൃപ്തരാണെന്ന് അകാലിദള്‍ രാജ്യസഭാ എംപി നരേഷ് ഗുജ്‌റാള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ദേശീയ പൗരത്വ പട്ടികയ്ക്ക് തങ്ങള്‍ പൂര്‍ണമായും എതിരാണ്. സിഎഎയെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോഴും പാര്‍ട്ടി മേധാവിയായ സുഖ്ബീര്‍ സിങ് ബാദല്‍ മുസ്ലീംകളെ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും 60,000ത്തിനും 70,000ത്തിനും ഇടയില്‍ മുസ്ലീംകളെ താലിബാന്‍ പീഡിപ്പിച്ചിട്ടുണ്ടെന്നത് വലിയ പ്രശ്‌നമാണ്. ഇതേത്തുടര്‍ന്ന് ഇന്ത്യയിലേക്ക് വന്നവര്‍ പന്ത്രണ്ട് വര്‍ഷത്തോളമായി പൗരത്വമില്ലാതെ കഴിയുകയാണെന്നും നരേഷ് ഗുജ്‌റാള്‍ പറഞ്ഞു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top