Flash News

ഡാളസ് സൗഹൃദ വേദിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

December 27, 2019 , എബി മക്കപ്പുഴ

abyഡാളസ്: കരോള്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് യാക്കോബാ ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ വെച്ച് ഡിസംബര്‍ 28 ശനിയാഴ്ച 5.30നു നടത്തപ്പെടുന്ന ഡാളസ് സൗഹൃദ വേദിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രോഗ്രാം കമ്മിറ്റി കണ്‍‌വീനര്‍മാരായ സുകു വറുഗീസ്, തോമസ് കൊട്ടിയാടി എന്നിവര്‍ അറിയിച്ചു.

പ്രസിഡന്റ് അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ സെക്രട്ടറി എബി മക്കപ്പുഴ സ്വാഗതം നേരും. മാര്‍ത്തോമാ സഭയിലെ മികച്ച പ്രാസംഗികനും, ഡാളസ് സെന്റ്‌ പോള്‍സ് ചര്‍ച്ചിലെ വികാരിയും, ഡാളസിലെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഫാമിലി കൗണ്‍സിലറായി സേവനം നടത്തിവരുന്ന റവ. മാത്യു ജോസഫ് (മനോജ് അച്ചന്‍) ക്രിസ്തുമസ് – പുതുവത്സര സന്ദേശം നല്‍കും.

മലങ്കര യാക്കോബാ ചര്‍ച്ചിന്റെ ക്വയര്‍ സുകു വറുഗീസിന്റെ നേതൃത്വത്തില്‍ കരോള്‍ ഗാന ശുശ്രുഷ, മലയാള സിനിമ/സീരിയല്‍ അഭിനയ രംഗത്തു നിന്നും വിരമിച്ച തോമസ് കൊട്ടിയാടിയുടെ നേതൃത്വത്തില്‍ അതിസുന്ദരമായ ക്രിസ്തുമസ് സ്കിറ്റ്, പുതുമയേറിയ ഗ്രൂപ്പ്, സോളോ ക്രിസ്തുമസ് ഗാനങ്ങള്‍ തുടങ്ങിയവ പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഫിലിപ്പ് ചാമത്തില്‍ (ഫോമാ നാഷണല്‍ പ്രസിഡന്റ്) സമ്മേളനം ഉദ്ഘാടനം ചെയ്യും. ജോസന്‍ ജോര്‍ജ് (ലാന നാഷണല്‍ പ്രസിഡന്റ്), സാറാ ചെറിയാന്‍ (റിട്ട. ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപിക) തുടങ്ങിയവര്‍ ആശംസകള്‍ നേരും.

ഷൈനി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള റിഥം ഓഫ് ഡാളസിന്റെ ഏറ്റവും പുതുമയേറിയ ഗ്രൂപ്പ് ഡാന്‍സുകള്‍, മാര്‍ഗം കളി, നര്‍മ്മരസം തുളുമ്പുന്ന സ്കിറ്റുകള്‍, ഐറിന്‍ കലൂര്‍, അലക്‌സാണ്ടര്‍ പാപ്പച്ചന്‍, ഡോ. നിഷാ ജേക്കബ്, ഷാജി പത്തനാപുരം, ഷെര്‍വിന്‍ ബാബു അമ്പനാട്ടു,റൂബി തോമസ്, അനു ജെയിംസ് തുടങ്ങിയവരുടെ ഇമ്പമേറിയ ഗാനങ്ങളും ഉള്‍കൊള്ളിച്ചുകൊണ്ട് നടത്തപ്പെടുന്ന ഈ ആഘോഷ പരിപാടിയുടെ അവസാനത്തില്‍ രുചിയറിയ കൃസ്മസ് ഡിന്നറും ഒരുക്കിയിട്ടുണ്ടെന്ന് കമ്മിറ്റി അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top