Flash News

സാംസ ചൈല്‍ഡ് സേഫ്റ്റി അവബോധന ക്ലാസ് നടത്തി

December 29, 2019 , സാംസ, ബഹ്റൈന്‍

Samsaബഹ്റൈന്‍: സാംസ ലേഡീസ് വിംഗിന്‍റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ‘ചൈല്‍ഡ് സേഫ്റ്റി’ വിഷയത്തെ ആസ്പദമാക്കി ഒരു അവബോധന ക്ലാസ് ഡിസംബര്‍ 27 വെള്ളിയാഴ്ച കര്‍ണാടക സോഷ്യല്‍ ക്ലബില്‍ വെച്ച് വിപുലമായി നടത്തി.

പ്രശസ്ത സ്റ്റുഡന്‍റ് കൗണ്‍സിലര്‍ ശ്രീമതി സുനിതാ ബാബു നയിച്ച ക്ലാസ്സില്‍ കുട്ടികള്‍ ഇന്ന് അഭിമുഖികരിക്കുന്ന പ്രശ്നങ്ങളും അവര്‍ക്കു നേരേ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചും വിവരിക്കുകയുണ്ടായി. ഇത്തരം അതിക്രമങ്ങളെ തിരിച്ചറിയാനും അവയെ എങ്ങനെ ഫലപ്രദമായി നേരിടുന്നതിനിനെക്കുറിച്ചും കുട്ടികളുമായി നേരിട്ട് സംവദിക്കുകയും അവരുടെ സംശയങ്ങള്‍ക്ക് അവര്‍ക്കു മനസിലാകുന്ന ഭാഷയില്‍ വിവരിക്കുകയും ചെയ്തു.

വര്‍ത്തമാനകാലത്തില്‍ ഏറെ പ്രസക്തമായ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും കുട്ടികളുടെ ഇടയില്‍ അവബോധം വളര്‍ത്തേണ്ടതും അനിവാര്യമാണ്. മൂല്യബോധമുള്ള ഒരു സംഘടന എന്ന നിലക്ക് സാംസ അത് ഭംഗിയായി നിര്‍വഹിക്കുന്നുണ്ട് എന്നും സുനിതാ ടീച്ചര്‍ അഭിപ്രായപ്പെട്ടു.

ശ്രീമതി സുനിതാ ബാബുവിന് വനിതാ വേദി പ്രസിഡന്‍റ് ശ്രീമതി സിതാര മുരളി, സെക്രട്ടറി ശ്രീമതി അമ്പിളി സതീഷ്, കോഓര്‍ഡിനേറ്റര്‍ അനില്‍ അഞ്ചല്‍, മറ്റു എക്സിക്യൂട്ടീവുകള്‍ എന്നിവര്‍ ചേര്‍ന്ന് മൊമെന്റോ നല്‍കി ആദരിച്ചു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി കായിക മത്സരങ്ങളും ഇതിനോടൊപ്പം നടത്തപ്പെട്ടു. മല്‍സര വിജയികള്‍ക്ക് മെഡല്‍ നല്‍കി അഭിനന്ദിച്ചു.

Samsa1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top