Flash News
ഫൊക്കാന നാഷണല്‍ കമ്മിറ്റി ഭരണത്തില്‍ കടിച്ചുതൂങ്ങാതെ ജനാധിപത്യ മര്യാദകള്‍ പാലിക്കണം: മനോജ് വാട്ടപ്പള്ളില്‍   ****    സ്വര്‍ണ്ണക്കള്ളക്കടത്ത്: അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു, ഉന്നത രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങുമെന്ന് സൂചന   ****    ഐ.ടി. മേഖലയില്‍ പരിജ്ഞാനമില്ലാത്ത സ്വപ്ന സുരേഷിനെ ഓപ്പറേഷന്‍ മാനേജരായി നിയമിച്ചതില്‍ ദുരൂഹത, സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിച്ചതിലും സംശയം   ****    തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കള്ളക്കടത്ത്: ശിവശങ്കറിനെ മാറ്റിയത് മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാനാണെന്ന് ആക്ഷേപം   ****    കേരളത്തിന്റെ ഉരുക്കു വനിത ഗൗരിയമ്മയ്ക്ക് 102-ാം പിറന്നാള്‍ ആശംസകള്‍   ****   

ഐക്യദാര്‍ഢ്യ സംഗമം നടത്തി പ്രവാസി വിദ്യാര്‍ത്ഥികള്‍

December 29, 2019 , മുഹമ്മദ് ആസാദ്

PHOTO-2019-12-24-09-04-38പൗരത്വ ബില്ലും അതിനെതിരായി ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങളുടേയും പശ്ചാത്തലത്തില്‍ കള്‍ച്ചറല്‍ ഫോറം കണ്ണൂര്‍ ജില്ല നടത്തുന്ന ‘ഭരണഘടന സം‌രക്ഷണ കാമ്പയിനിന്റെ’ ഭാഗമായി ജില്ലാ വനിതാ വിഭാഗം റൈസ് ടുഗതര്‍ എന്ന തലക്കെട്ടില്‍ സ്റ്റുഡന്റ്സ് ടോക്ക് സംഘടിപ്പിച്ചു.

പൗരത്വ ഭേദഗതി ബില്ല് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനമാണെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. ഭരണഘടനയേയും അത് ജനങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങളേയും സം‌രക്ഷിക്കാന്‍ തങ്ങള്‍ മുന്നിട്ടിറങ്ങുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു. നാട്ടില്‍ നടക്കുന്ന വിദ്യാര്‍ത്ഥികളുടെ സമരങ്ങള്‍ക്ക് സദസ്സ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഷാനവാസ് ഖാലിദ് നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ മിന്‍‌ഹ സാദിഖ്, ബിലാല്‍, വാജിദ്, തല്‍സില, ഹനീന്‍, തബ്ഷീറ, സീഷാന്‍, ഇഹ്‌സാന്‍, അബ്ദുല്‍ മുഇസ് എന്നിവര്‍ വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ച് സംസാരിച്ചു. ഡല്‍ഹിയിലെ സമരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന മലയാളി വിദ്യാര്‍ത്ഥികളായ ഷഹിന്‍ അബ്ദുള്ള, ആയിഷ റന്ന, റാനിയ എന്നിവരുടെ പരിപാടികള്‍ക്ക് ആശംസകളറിയിച്ചുകൊണ്ടുള്ള വീഡിയോ വിദ്യാര്‍ത്ഥികളെ ആവേശം കൊള്ളിച്ചു. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് അമാന്‍, നുഹ എന്നിവര്‍ വീഡിയോ പ്രസന്റേഷന്‍ നടത്തി.

സ്തീകളും വിദ്യാര്‍ത്ഥികളുമടക്കം 80-ലധികം പേര്‍ പങ്കെടുത്ത പരിപാടി കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ആബിദ സുബൈര്‍ ഉദ്ഘാടനം ചെയ്തു. കള്‍ച്ചറല്‍ ഫോറം കണ്ണൂര്‍ വൈസ് പ്രസിഡന്റ് ഹുമൈറ അദ്ധ്യക്ഷത വഹിച്ചു. റിഹാം നസീം കവിതാലാപനവും, ഹയയും ടീമും ദേശഭക്തി ഗാനവും ആലപിച്ചു. മിന്‍‌ഹാ സാദിഖ് ചൊല്ലിക്കൊടുത്ത ഭരണഘടന സം‌രക്ഷണ പ്രതിജ്ഞയും ദേശീയഗാനവും സദസ്സ് ഒന്നടങ്കം ഏറ്റുചൊല്ലി. നജ്‌ല നജീബ് സ്വാഗതവും, ഹുമൈറ അബ്ദുല്‍ വാഹിദ് നന്ദിയും പറഞ്ഞു.

PHOTO-2019-12-24-09-04-38 (1)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top