Flash News
മുഖ്യമന്ത്രിയുടെ തൊട്ടു പുറകില്‍ ‘കൂളായി’ നില്‍ക്കുന്ന സ്വപ്ന സുരേഷിന് എങ്ങനെ അതു സാധിച്ചു എന്ന് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍   ****    കോവിഡ്-19 വായുവിലൂടെ പകരുമെന്നതിന്‍റെ തെളിവുകള്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചു   ****    ഫൊക്കാന നാഷണല്‍ കമ്മിറ്റി ഭരണത്തില്‍ കടിച്ചുതൂങ്ങാതെ ജനാധിപത്യ മര്യാദകള്‍ പാലിക്കണം: മനോജ് വാട്ടപ്പള്ളില്‍   ****    സ്വര്‍ണ്ണക്കള്ളക്കടത്ത്: അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു, ഉന്നത രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങുമെന്ന് സൂചന   ****    ഐ.ടി. മേഖലയില്‍ പരിജ്ഞാനമില്ലാത്ത സ്വപ്ന സുരേഷിനെ ഓപ്പറേഷന്‍ മാനേജരായി നിയമിച്ചതില്‍ ദുരൂഹത, സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിച്ചതിലും സംശയം   ****   

പൗരത്വ ഭേദഗതി ബില്‍; ഇന്ത്യയും മുസ്ലിം രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ സാധ്യത

December 29, 2019

saudiറിയാദ്: പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കണ്ടില്ലെന്നു നടിച്ച് മുന്നോട്ടുപോകുന്ന നരേന്ദ്ര മോദി സര്‍ക്കാരും മുസ്ലിം രാഷ്ട്രങ്ങള്‍ തമ്മിലുമുള്ള ബന്ധങ്ങള്‍ വഷളാകാന്‍ സാധ്യത കൂടി. കശ്മീര്‍ വിഷയത്തിലാണ് മുസ്‌ലിം രാഷ്ട്രങ്ങളുടെ യോഗം സൗദി അറേബ്യ വിളിച്ചിരിക്കുന്നത്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒ.ഐ.സി) രാഷ്ട്രങ്ങളുടെ വിദേശകാര്യമന്ത്രിമാരെയാണ് സൗദി വിളിച്ച കൂട്ടുന്നത്. പാകിസ്താന്റെ ഏറെക്കാലമായുള്ള ആവശ്യമാണിത്.

മലേഷ്യയില്‍ കഴിഞ്ഞയാഴ്ച നടന്ന ഒ.ഐ.സി യോഗത്തിലും പാകിസ്താന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ വിഷയം അന്താരാഷ്ട്രവത്കരിക്കാനുള്ള പാകിസ്താന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമായാണ് അവര്‍ വിഷയത്തില്‍ മുസ്‌ലിം രാഷ്ട്രങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നത്. ഈയാഴ്ച ഇസ്‌ലാബാദ് സന്ദര്‍ശിക്കുന്ന സൗദി വിദേശകാര്യമന്ത്രി ഫൈല്‍ ബിന്‍ ഫര്‍ഗഹാന്‍ അല്‍ സൗദിനെയും പാകിസ്താന്‍ വിഷയങ്ങള്‍ ധരിപ്പിക്കും.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ, വിശേഷിച്ചും മുസ്‌ലിംകളെ വ്യവസ്ഥാപിതമായി ലക്ഷ്യം വെച്ചാണ് കശ്മീരിന്റെ ഭരണഘടനാ പദവി എടുത്തു കളഞ്ഞത് എന്നാണ് പാകിസ്താന്റെ വാദം.

ഡിസംബര്‍ 22ന് പൗരത്വ ഭേദഗതി വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ പ്രസ്താവന പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മുസ്‌ലിം രാഷ്ട്ര കൂട്ടായ്മ കശ്മീരിലും ഇടപെടുന്നത്.

‘ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ ബാധിച്ചു കൊണ്ടിരിക്കുന്ന സമീപകാല സംഭവവികാസങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പൗരത്വ അവകാശ വിഷയം, ബാബരി മസ്ജിദ് കേസ് എന്നിവയില്‍ ആശങ്ക അറിയിക്കുന്നു. ഇന്ത്യയിലെ മുസ്ലിംകളുടെയും മുസ്ലിം വിശുദ്ധ സ്ഥലങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട്’ – ഒ.ഐ.സി ജനറല്‍ സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവന ആവശ്യപ്പെട്ടു.

യു.എന്‍ ചാര്‍ട്ടറിന് കീഴില്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ക്കു അനുസൃതമായി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ വകവെച്ചു നല്‍കണം. അതില്‍ വിവേചനങ്ങള്‍ അരുത്. ഈ നയത്തിന് വിരുദ്ധമായ എന്തും സംഘര്‍ഷത്തിലേക്കാണ് എത്തിച്ചേരുക. മേഖലയിലെ സമാധാനത്തെയും സുരക്ഷയെയും ബാധിക്കുകയും ചെയ്യും- ജിദ്ദ ആസ്ഥാനമായ സംഘടന പറഞ്ഞു.

നിയമം മുസ്ലിംകള്‍ക്ക് എതിരല്ല എന്ന് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നു. മുസ്ലിം രാഷ്ട്രങ്ങള്‍ തന്നെ ആദരിച്ച കാര്യവും പ്രസംഗത്തില്‍ മോദി എടുത്തു പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഒ.ഐ.സി കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നത്.

അഞ്ചു ദശാബ്ദത്തിനിടെ കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയ്ക്ക് ഒ.ഐ.സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നു. ഗസ്റ്റ് ഓഫ് ഓണര്‍ എന്ന നിലയില്‍ അന്തരിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നത്.

 Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top