Flash News

മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിച്ചു; 36 മന്ത്രിമാർ കൂടി; അജിത് പവാര്‍ വീണ്ടും ഉപമുഖ്യമന്ത്രി

December 30, 2019

mahaമുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി മന്ത്രിസഭ വികസിപ്പിച്ചു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാറില്‍ 36 മന്ത്രിമാരാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. എന്‍സിപി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. വിദ്യാഭവനില്‍ നടന്ന സത്യപ്രതിജ്ഞാചടങ്ങിൽ അജിത് പവറിന് പുറമേ എന്‍സിപിയില്‍ നിന്ന് 13 പേരും ശിവസേനയില്‍ നിന്ന് 12 പേരും കോണ്‍ഗ്രസില്‍നിന്ന് 10 പേരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.36 മന്ത്രിമാരില്‍ 26 പേര്‍ക്കും ക്യാബിനറ്റ് പദവിയുണ്ട്.

ഉദ്ധവ് താക്കറയുടെ മകന്‍ ആദിത്യ താക്കറെയും മന്ത്രിസഭയിലുണ്ട്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക്  ചൗഹാനും മഹാവികാസ് അഘാഡി മന്ത്രിസഭയിലുണ്ട്. എന്നാൽ മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിട്ടില്ല. അശോക് ചവാന് പുറമേ കെ.സി പദ്‌വി, വിജയ് വഡേട്ടിവര്‍, അമിത് ദേശ്മുഖ്, സുനില്‍ കഡാര്‍, യശോമതി താക്കൂര്‍, വര്‍ഷ ഗെയക്ക്വാദ്, അസ്‌ലം സെയ്ക്ക്, സതേജ് പാട്ടീല്‍, വിശ്വജിത് കദം എന്നിവര്‍ കോണ്‍ഗ്രസില്‍നിന്നും ധനജ്ഞയ് മുണ്ടെ, നവാബ് മാലിക് തുടങ്ങിയവര്‍ എന്‍സിപിയില്‍ നിന്നും മന്ത്രിസഭയിലെത്തി.

maha1ഒരു മാസത്തെ ഇടവേളയില്‍ രണ്ട് വ്യത്യസ്ത സര്‍ക്കാരുകളില്‍ ഉപമുഖ്യമന്ത്രിയാകുന്നുവെന്ന പ്രത്യേകതയാണ് അജിത് പവാറിനുള്ളത്. നേരത്തെ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പവും ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിന് ശേഷം പാര്‍ട്ടി നേതൃനിരയിലേക്ക് തിരിച്ചെത്തിയ അജിത് പവാര്‍ മഹാവികാസ് അഘാഡി സര്‍ക്കാറിലെ സുപ്രധാന പദവിയിലേക്കെത്തുകയാണ്.

അജിത് പവാറിന് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്നാണ് സൂചന. ധനകാര്യ വകുപ്പ് എന്‍സിപിക്കും റവന്യു- പൊതുമരാമത്ത് കോണ്‍ഗ്രസിനും ലഭിച്ചേക്കും.

നേരത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയൊടൊപ്പം മൂന്ന് പാര്‍ട്ടികളിലായി രണ്ട് മന്ത്രിമാര്‍ വീതം ആറു ക്യാബിനറ്റ് മന്ത്രിമാരാണ് അധികാരമേറ്റിരുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top