Flash News
കോവിഡ്-19 വായുവിലൂടെ പകരുമെന്നതിന്‍റെ തെളിവുകള്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചു   ****    ഫൊക്കാന നാഷണല്‍ കമ്മിറ്റി ഭരണത്തില്‍ കടിച്ചുതൂങ്ങാതെ ജനാധിപത്യ മര്യാദകള്‍ പാലിക്കണം: മനോജ് വാട്ടപ്പള്ളില്‍   ****    സ്വര്‍ണ്ണക്കള്ളക്കടത്ത്: അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു, ഉന്നത രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങുമെന്ന് സൂചന   ****    ഐ.ടി. മേഖലയില്‍ പരിജ്ഞാനമില്ലാത്ത സ്വപ്ന സുരേഷിനെ ഓപ്പറേഷന്‍ മാനേജരായി നിയമിച്ചതില്‍ ദുരൂഹത, സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിച്ചതിലും സംശയം   ****    തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കള്ളക്കടത്ത്: ശിവശങ്കറിനെ മാറ്റിയത് മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാനാണെന്ന് ആക്ഷേപം   ****   

ഇന്നത്തെ നക്ഷത്ര ഫലം (30-12-2019)

December 30, 2019

rashiphal-1576508281അശ്വതി: ആശയങ്ങള്‍ യാഥാർഥ്യമാകും. സഹോദരന് സാമ്പത്തികസഹായം ചെയ്യാനിടവരും. ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ക്ക് അംഗീകാരം ലഭിക്കും

ഭരണി: ആശയങ്ങള്‍ യാഥാർഥ്യമാകും. പുതിയ ആശയം ഉദിക്കും. സന്താനസംരക്ഷണത്താല്‍ മനസമാധാനം ഉണ്ടാകും.

കാര്‍ത്തിക: പോത്സാഹന സമ്മാനം ലഭിക്കും. ആത്മവിശ്വാസത്തോടുകൂടി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സന്താനങ്ങള്‍ മുഖാന്തരം സഫലമാകും.

രോഹിണി: സംഘനേതൃത്വസ്ഥാനവും സാമ്പത്തികനേട്ടവും പ്രവര്‍ത്തനക്ഷമതയും ശുഭാപ്തിവിശ്വാസവും ഉണ്ടാകും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. വിതരണരംഗങ്ങളില്‍ ഉണര്‍വ് ഉണ്ടാകും.

മകയിരം: വിതരണരംഗം വിപുലീകരിക്കാന്‍ ജോലിക്കാരെ നിയമിക്കും. സാമ്പത്തികവരുമാനം വർധിക്കും. സ്വത്തുതര്‍ക്കം രമ്യമായി പരിഹരിക്കാന്‍ സാധിക്കും.

തിരുവാതിര: സജ്ജനസംസര്‍ഗത്താല്‍ സദ്ചിന്തകള്‍ വർധിക്കും. ബൃഹത് പദ്ധതികള്‍ക്ക് ആസൂത്രണം ചെയ്യുന്നതിന്‍റെ ഭാഗമായി ദൂരയാത്രവേണ്ടിവരും. അപ്രതീക്ഷിതമായ പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാന്‍ സാധിക്കും.

പുണര്‍തം: വരവും ചെലവും തുല്യമായിരിക്കും. ഉദര-നീര്‍ദ്ദോഷരോഗങ്ങള്‍ വർധിക്കും. സുദീര്‍ഘമായ ചര്‍ച്ചയിലൂടെ സുപ്രധാനമായ തീരുമാനങ്ങള്‍ ഉണ്ടാകും.

പൂയ്യം: ചര്‍ച്ചകള്‍ വിജയിക്കും. സാമ്പത്തികരംഗം മെച്ചപ്പെടും. കലാകായിക പരിശീലനങ്ങള്‍ പുനരാരംഭിക്കും. ആത്മവിശ്വാസത്താല്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കും.

ആയില്യം: പൊതുജനപിന്തുണയും കക്ഷിരാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ വിജയവും കുടുംബജീവിതത്തില്‍ സംതൃപ്തിയും ധര്‍മപ്രവര്‍ത്തികളില്‍ താത്പര്യവും കാണുന്നു.

മകം: സന്താനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അവധിയെടുക്കും. സുഖഭക്ഷണവും സുഖസുഷുപ്തിയും ദാമ്പത്യസൗഖ്യവും ഉണ്ടാകും. ഏറ്റെടുത്ത കരാറുജോലികള്‍ ഏറെ കുറെ പൂര്‍ത്തീകരിക്കാന്‍ ആകും.

പൂരം: വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിനേടും. സൗമ്യ സമീപനത്താല്‍ സര്‍വകാര്യവിജയവും ഉണ്ടാകും.

ഉത്രം: മാർഗതടസങ്ങള്‍ നീങ്ങും. ചര്‍ച്ചകളില്‍ അനുകൂലവിജയം ഉണ്ടാകും. ഉപരിപഠന പ്രവേശനത്തിനായി സഞ്ചാരക്ലേശമനുഭവപ്പെടും. തൊഴില്‍രംഗങ്ങളില്‍ നിന്നും സാമ്പത്തിക വരുമാനമുണ്ടാകും.

അത്തം: സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. ഔദ്യോഗികമായ അനശ്ചിതാവസ്ഥ ഒഴിഞ്ഞുപോകും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കാന്‍ ആര്‍ജവമുണ്ടാകും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും.

ചിത്തിര: കലാകായികമത്സരങ്ങള്‍ക്ക് പരിശീലിച്ചു തുടങ്ങും. മഹത്‌വ്യക്തികളുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകർത്താന്‍ തയാറാകും. പുനരാലോചനയില്‍ പണം മുടക്കിയുള്ള പ്രവര്‍ത്തികളില്‍ നിന്നും നിരുപാധികം പിന്മാറും.

ചോതി: കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സജ്ജനസംസര്‍ഗത്താല്‍ സദ്ചിന്തകള്‍ വർധിക്കും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.

വിശാഖം: യാഥാർഥ്യബോധത്താല്‍ കാര്യവിജയമുണ്ടാകും. ശുഭസൂചകങ്ങളായ പ്രവര്‍ത്തികളാല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാകും. സുഖലോലുപനായ പുത്രന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

അനിഴം: ആധ്യാത്മിക ആത്മീയപ്രഭാഷണങ്ങള്‍ മനസമാധാനത്തിനു വഴിയൊരുക്കും. ആഗ്രസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. ചിരകാലാഭിലാഷ പ്രാപ്തിയായ ഗൃഹനിർമാണം ഏറെക്കുറെ പൂര്‍ത്തിയാകും.

തൃക്കേട്ട: ആരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാകും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. ഈശ്വരാരാധനകളാല്‍ ആഗ്രഹസാഫല്യമുണ്ടാകും. ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും.

മൂലം: അശ്രാന്തപരിശ്രമത്താല്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഏറെക്കുറെ സാധിക്കും. പലവിധ അസൗകര്യങ്ങളാലും സ്ഥലമാറ്റത്തിന് അപേക്ഷ നല്‍കും. മാതാപിതാക്കളില്‍ വേര്‍പ്പെട്ടു താമസിച്ച് ഉപരിപഠനത്തിനു ചേരാന്‍ തയാറാകും.

പൂരാടം: ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. അസുഖങ്ങള്‍ വർധിക്കുന്നതിനാല്‍ അവധിയെടുക്കും. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കേൾക്കാനിടവരും.

ഉത്രാടം: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സമ്പത്ത് വർധിക്കും. മധ്യസ്ഥരുടെ സഹായത്താല്‍ വസ്തുതര്‍ക്കം പരിഹരിക്കപ്പെടും. നഷ്ടപ്പെട്ട ഉദ്യോഗത്തില്‍ പുനര്‍നിയമനം ലഭിക്കും.

തിരുവോണം: വാക്ക് തര്‍ക്കത്തിനു പോകരുത്. വിതരണരംഗങ്ങളില്‍ മാന്ദ്യം അനുഭവപ്പെ ടും. സാഹസപ്രവൃത്തികളില്‍ വിജയാനുഭവങ്ങള്‍ ഉണ്ടാകും. ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സുഹൃത്സഹായം തേടും.

അവിട്ടം: ആത്മവിശ്വാസത്തോടുകൂടി പരീക്ഷ എഴുതും. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും ഫലപ്രദമായിത്തീരും. ലക്ഷ്യബോധത്തോടുകൂടിയ സന്താനങ്ങളുടെ സമീപനത്തില്‍ ആത്മാഭിമാനം തോന്നും.

ചതയം: വാക്വാദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറണം. മനസമാധാനം കുറയും. സുദീര്‍ഘമായ ചര്‍ച്ചകളിലൂടെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.

പൂരോരുട്ടാതി: പുതിയ ഭരണസംവിധാനം പ്രാവര്‍ത്തികമാക്കും. ചര്‍ച്ചകളും യാത്രകളും സഫലമാകും. സ്വന്തം ചുമതലയില്‍ ചെയ്തുതീര്‍ക്കേണ്ടതായ കാര്യങ്ങള്‍ മറ്റൊരാളെ ഏൽപ്പിച്ചാല്‍ അബദ്ധമാകും.

ഉത്രട്ടാതി: ജനസ്വാധീനം നിലനിര്‍ത്താന്‍ ഉന്നതരെ ബന്ധപ്പെടും. വരവും ചെലവും തുല്യമായിരിക്കും. അവസരോചിതമായി പ്രവര്‍ത്തിക്കാന്‍ ഉള്‍പ്രേരണയുണ്ടാകും.

രേവതി: അഹോരാത്രം പ്രവര്‍ത്തിച്ചാല്‍ ഉപജീവനമുണ്ടാകും. സാമ്പത്തിക ചെലവുകള്‍ക്ക് നിര്‍ബന്ധനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തൊഴിലാളികളുടെ ശ്രദ്ധക്കുറവിനാല്‍ യന്ത്രസാമഗ്രികള്‍ക്ക് കേടുപാടുകള്‍ വന്നുചേരും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top