Flash News
കോവിഡ്-19 വായുവിലൂടെ പകരുമെന്നതിന്‍റെ തെളിവുകള്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചു   ****    ഫൊക്കാന നാഷണല്‍ കമ്മിറ്റി ഭരണത്തില്‍ കടിച്ചുതൂങ്ങാതെ ജനാധിപത്യ മര്യാദകള്‍ പാലിക്കണം: മനോജ് വാട്ടപ്പള്ളില്‍   ****    സ്വര്‍ണ്ണക്കള്ളക്കടത്ത്: അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു, ഉന്നത രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങുമെന്ന് സൂചന   ****    ഐ.ടി. മേഖലയില്‍ പരിജ്ഞാനമില്ലാത്ത സ്വപ്ന സുരേഷിനെ ഓപ്പറേഷന്‍ മാനേജരായി നിയമിച്ചതില്‍ ദുരൂഹത, സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിച്ചതിലും സംശയം   ****    തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കള്ളക്കടത്ത്: ശിവശങ്കറിനെ മാറ്റിയത് മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാനാണെന്ന് ആക്ഷേപം   ****   

ദേശീയ സീനിയര്‍ വോളി: കേരള വനിതകള്‍ക്ക് കിരീടം

January 2, 2020

keralaഭുവനേശ്വര്‍: ദേശീയ സീനിയര്‍ വോളിബോള്‍ വനിതാ വിഭാഗം ഫൈനലിൽ റയിൽവേസിനെ തോൽപ്പിച്ച് കേരളത്തിന് കിരീടം. നിലവിലെ ചാമ്പ്യന്‍മാരായ കേരളം റെയില്‍വേസിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്കായിരുന്നു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 25-18, 25-14, 25-13. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലും റെയില്‍വേസിനെ തോല്‍പ്പിച്ചായിരുന്നു കേരള ടീം കപ്പുയര്‍ത്തിയത്. പത്ത് വര്‍ഷത്തിന് ശേഷം കിരീട വിജയം കൈവരിച്ച വനിതാ ടീം ആ മികവ് രണ്ടാം വര്‍ഷവും നിലനിര്‍ത്തി. പന്ത്രണ്ടാമത് കിരീടമാണ് വനിതാ ടീം കരസ്ഥമാക്കിയത്.

അഞ്ജു ബാലകൃഷ്ണന്‍ നയിക്കുന്ന കേരളം ഒറ്റ സെറ്റുപോലും വഴങ്ങാതെയാണ് ഫൈനലിലെത്തിയത്. മഹാരാഷ്ട്രയെ തോല്‍പ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്. ക്വാര്‍ട്ടറില്‍ ഹിമാചല്‍പ്രദേശിനെയാണ് കീഴടക്കിയത്. ഡോ. സി.എസ്. സദാനന്ദനാണ് കേരള ടീമിനെ പരിശീലിപ്പിക്കുന്നത്.

അതേസമയം പുരുഷ വിഭാഗത്തില്‍ കേരളത്തിന്റെ മുന്നേറ്റം സെമിഫൈനലില്‍ അവസാനിച്ചു. റെയില്‍വേസാണ് കേരളത്തെ തടഞ്ഞത്. ഏറെ പ്രതീക്ഷകളോടെ ഇറങ്ങിയ കേരള ടീമിന് വിനയായത് അമിതമായ ആത്മവിശ്വാസമാണ്. ആറ് ഇന്റര്‍നാഷണല്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന കേരള ടീമിനെ പരാജയപ്പെടുത്തിയത് റെയില്‍വേയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതായി.

ഓള്‍റൗണ്ട് മികവില്‍ മനുവും ബ്ലോക്കര്‍ ആയി അശ്വലും മികച്ച കൗണ്ടര്‍ പ്രകടനത്തോടെ രചത് ചൗധരിയും കളിച്ചപ്പോള്‍ പ്രഭാകരന്‍ എന്ന ലിബറോ അപാര ഡിഫന്‍സ് ഗെയിം പുറത്ത് എടുത്തു . അനുഭവ സമ്പത്തുള്ള പ്രഭാകരനും കാലിക്കറ്റ് ഹീറോസ് ടീമിന്റെ സെറ്റര്‍ കൂടിയായ വിപുലും ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍ കളി റെയില്‍വേക്ക് അനുകൂലമായി.

ആദ്യ സെറ്റില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് റെയില്‍വേ ജയിച്ചത്. രണ്ടാമത്തെ സെറ്റില്‍ വിജയം ഉറപ്പിച്ചായിരുന്നു റെയില്‍വേ കളത്തില്‍ ഇറങ്ങിയത്. വലിയ വെല്ലുവിളികളില്ലാതെ രണ്ടാമത്തെ സെറ്റ് നേടിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചു. മൂന്നാം സെറ്റില്‍ സമ്മര്‍ദ്ദമില്ലാതെയാണ് റെയില്‍വേ കളിച്ചത്.

മൂന്നാമത്തെ സെറ്റില്‍ കേരള ടീം ലീഡിലേക്ക് വന്നെങ്കിലും അത് നിലനിര്‍ത്താന്‍ സാധിക്കാത്തത് അവര്‍ക്ക് തിരിച്ചടിയായി. മികച്ച ബ്ലോക്കറായ അശ്വല്‍ റായിയുടെ ബ്ലോക്കിനു മുകളിലൂടെ കനത്ത സ്മാഷുകള്‍ എതിര്‍ത്തുകൊണ്ട് ജിബിന്‍ സെബാസ്റ്റ്യന്‍ കാണികളുടെ താരമായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ സര്‍വീസസ് ടീമിനെ നാല് സെറ്റ് നീണ്ടുനിന്ന മത്സരത്തില്‍ പരാജയപ്പെടുത്തി കൊണ്ടായിരുന്നു റെയില്‍വേ സെമിയില്‍ പ്രവേശിച്ചത്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top