Flash News

ബിഷപ്പ് ഡോ. സി.വി. മാത്യു ജനുവരി 7 ന് ഐപിഎല്ലില്‍ പ്രസംഗിക്കുന്നു

January 3, 2020 , പി.പി. ചെറിയാന്‍

prayerഹൂസ്റ്റണ്‍: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ബിഷപ്പും സുവിശേഷ പ്രസംഗികനുമായ ബിഷപ്പ് ഡോ. സി.വി. മാത്യു ജനുവരി 7 ചൊവ്വാഴ്ച ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് സമയം) പ്രയര്‍ ലൈന്‍ സജീവമാകുന്നത്.

വിവിധ സഭാ മേലദ്ധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ.പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ജനുവരി 7 ചൊവ്വാഴചയിലെ പ്രെയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന ബിഷപ്പ് ഡോ. സി.വി. മാത്യുവിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രെയര്‍ ലൈനില്‍ പങ്കെടുക്കുന്നതിനും ബന്ധപ്പെടുക: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേല്‍ (കോഓര്‍ഡിനേറ്റര്‍, ഡിട്രോയിറ്റ്) 586 216 0602. email–tamathew@hotmail.com, cvsamuel8@gmail.com


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top