Flash News

ഖാസെം സൊലൈമാനിയുടെ കൊലപാതകം: അമേരിക്കയ്ക്കെതിരെ യുദ്ധ കാഹളം മുഴക്കി ഇറാന്‍

January 3, 2020

BC498937-DE15-4DC7-86A0-8DD53112B4C3_cx6_cy4_cw92_w1023_r1_sഇറാന്റെ റവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ മേജർ ജനറൽ ഖാസെം സൊലൈമാനിയുടെ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പ്രതിജ്ഞ. തങ്ങളുടെ സൈനിക തലവനെ കൊലപ്പെടുത്തിയ അമേരിക്കയ്‌ക്കെതിരെ കടുത്ത പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി പറഞ്ഞു.

“ഈ ക്രിമിനല്‍ നടപടിയുടെ പിന്നിലുള്ളവര്‍ക്ക് പ്രതികാര നടപടി കാത്തിരിക്കാം. ഞാന്‍ ഉറപ്പ് പറയുന്നു.”- ഖൊമേനി പറഞ്ഞു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ കാസിം സുലൈമാനിയും ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘ഇര്‍ന’യാണ് ഖൊമേനിയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രക്തസാക്ഷിത്വം വരിച്ച ഇരുവരും അന്താരാഷ്ട്ര ചെറുത്ത് നില്‍പ്പ് മുന്നേറ്റത്തിന്റെ പ്രതീകമാണെന്നും അവരുടെ രക്തത്തിന് പ്രതികാരം ചെയ്യുന്നതിന് പ്രവൃത്തിക്കുമെന്നും ഖൊമേനി പറഞ്ഞു. ഇരുവരുടേയും മരണത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.

കാസിം സുലൈമാനിയെ ലക്ഷ്യം വച്ചുള്ള കൊലപാതകം “അങ്ങേയറ്റം അപകടകരവും വിഡ്ഢിത്തവുമാണ്. ഈ സാഹസികതയുടെ എല്ലാ അനന്തരഫലങ്ങളുടെയും ഉത്തരവാദിത്തം യുഎസിനാണ്”- ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി.

കാസിം സുലൈമാനിയുടെ മരണം യുഎസിനെതിരായ ചെറുത്തുനിൽപ്പിൽ ഇറാനെ കൂടുതൽ ശക്തമാക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി പറഞ്ഞു.

ബാഗ്ദാദ് വിമാനത്താവളത്തില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ രണ്ടു കാറുകളിലായി യാത്ര ചെയ്യുന്നതിനിടെയാണ് കാസിം സുലൈമാനിയും അബു മഹ്ദി മുഹന്ദിസും ഉൾപ്പെടെ ആറുപേർ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസും പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇറാനിയൻ ഖുദ്സ് ഫോഴ്സിനെ ഒരു വിദേശ തീവ്രവാദ സംഘടനയായിട്ടാണ് കണക്കാക്കുന്നത്. നൂറുകണക്കിന് അമേരിക്കൻ, സഖ്യസേനാംഗങ്ങളുടെ മരണത്തിന് കാസിം സുലൈമാനി കാരണക്കാരനാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കുറ്റപ്പെടുത്തുന്നു. ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെയുള്ള ആക്രമണത്തിന് കാസിം സുലൈമാനിയാണ് സമ്മതം നൽകിയതെന്നും പെന്റഗൺ കുറ്റപ്പെടുത്തുന്നു.

ഇറാനിയൻ കമാൻഡറുടെ മരണം അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് വിശകലന വിദഗ്ധർ പറയുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top