Flash News

ഡാളസ് സൗഹൃദവേദിയുടെ ക്രിസ്തുമസ് & ന്യൂഇയര്‍ ആഘോഷം ഹൃദ്യമായി

January 5, 2020 , എബി മക്കപ്പുഴ

sauഡാളസ്: ഡാളസ് സൗഹൃദവേദിയുടെ ക്രിസ്തുമസ് & ന്യൂഇയര്‍ ആഘോഷം കരോള്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ വെച്ച് ഡിസംബര്‍ 28 ശനിയാഴ്ച 5.30നു വിപുലമായി നടത്തി. പ്രസിഡന്റ് അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സെക്രട്ടറി എബി മക്കപ്പുഴ സ്വാഗതം ആശംസിച്ചു. സുനിതാ ജോര്‍ജ്, സംഗീത തുടങ്ങിയവര്‍ ആലപിച്ച ദേശഭക്തിഗാനത്തോടയാണ് പ്രോഗ്രാമിന് തുടക്കമിട്ടത്.

മാര്‍ത്തോമാ സഭയിലെ മികച്ച പ്രാസംഗികനും, ഡാളസ് സെന്റ് പോള്‍സ് ചര്‍ച്ചിലെ വികാരിയും, ജാതിമതഭേദമന്യേ ഡാളസിലെ മലയാളികള്‍ക്കിടയില്‍ ഫാമിലി കൗണ്‍സിലറായി സേവനം നടത്തിവരുന്ന റവ. മാത്യു ജോസഫ് (മനോജ് അച്ചന്‍) ക്രിസ്തുമസ് & ന്യൂഇയര്‍ സന്ദേശം നല്‍കി.

മലങ്കര യാക്കോബായ ചര്‍ച്ചിന്റെ ക്വയര്‍ സുകു വറുഗീസിന്റെ നേതൃത്വത്തില്‍ കരോള്‍ ഗാനശുശ്രുഷ നിര്‍വഹിച്ചു. ആനുകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി ഈ കാലഘട്ടത്തില്‍ ക്രിസ്തുമസിന്റെ പ്രസക്തിയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു റവ. മാത്യു വറുഗീസ് സദസിനു അനുഗ്രഹീതമായ ക്രിസ്തുമസ് സന്ദേശം നല്‍കിയത്.

ഡോ. നിഷാ ജേക്കബ്, അലക്‌സാണ്ടര്‍ പാപ്പച്ചന്‍, ഷെര്‍വിന്‍ ബാബു, സുനിതാ ജോര്‍ജ്, അനു ജോര്‍ജ്, സജി തോമസ് തുടങ്ങിയവര്‍ ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിച്ചു. സ്പാനിഷ് ക്രിസ്ത്യന്‍ പിന്നണിഗായിക മിസ്. അല്മായുടെ പാട്ടുകള്‍ അമേരിക്കയിലെ മലയാള വേദിയിലെ ആദ്യ പരിപാടി എന്ന നിലയില്‍ ഡാളസ് സൗഹൃദവേദി സൗഹൃദപാതയില്‍ മറ്റു പ്രവാസി സംഘടനയേക്കാള്‍ ഒരുപടി കൂടി മുന്നിലെത്തിയെന്നു പറയാം.

വിവിധ ജാതി,മത,സഭ വിഭാഗങ്ങള്‍ ഉള്‍കൊള്ളുന്ന ഡാളസ് സൗഹൃദവേദി, വര്‍ഗീയത വര്‍ധിച്ചുവരുന്ന ലോകത്തിനു സൗഹൃദം വാരിവിതറി മാതൃക കാട്ടിയാണ് ഡാാളസിലെ പ്രവാസി മലയാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചു വരുന്നത്. സുകു വറുഗീസ്, സജി തോമസ് തുടങ്ങിയവര്‍ കണ്‍വീനേഴ്‌സ് ആയി പ്രവര്‍ത്തിച്ച ക്രിസ്തുമസ്‌ ന്യൂഇയര്‍ പ്രോഗ്രാമില്‍ ബ്രിന്‍റ്റ ബേബി, ബിന്‍സി ബേബി എന്നവര്‍ എം.സി.മാരായി പ്രവര്‍ത്തിച്ചു.

sau1 sau2 sau3 sau4


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top