Flash News

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഫെബ്രുവരി 8 വോട്ടെടുപ്പ്, 11-ന് വോട്ടെണ്ണല്‍

January 6, 2020

vidhan sabha pic Resizedന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 11-നാണ് വോട്ടെണ്ണൽ. ചീഫ് ഇലക്ഷൻ കമ്മീഷണർ സുനില്‍ അറോറ വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ജനുവരി 14-നു വിജ്ഞാപനം പുറപ്പെടുവിക്കും. ജനുവരി 21 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ജനുവരി 22-നാണ്.1.46 കോടി വോട്ടര്‍മാരാണ് ദൽഹിയിൽ ഉള്ളത്. 13,750 പോളിംഗ് സ്‌റ്റേഷനുകള്‍ സജ്ജീകരിക്കും. 19,000 ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ചുക്കാന്‍ പിടിക്കുമെന്നും സുനില്‍ അറോറ പറഞ്ഞു.

ENl5RdpU0AI7BaQ70 അംഗ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22-നാണ് അവസാനിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ദൽഹിയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

2015-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70-ല്‍ 67 സീറ്റുകളും തൂത്തുവാരി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുകയായിരുന്നു. ബാക്കിയുള്ള മൂന്ന് സീറ്റില്‍ ബിജെപിയും വിജയിച്ചു. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ജയിക്കാനായിരുന്നില്ല. പിന്നീട് അഞ്ച് ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കി. നിലവില്‍ ആം ആദ്മി പാര്‍ട്ടി-61, ബിജെപി-3, ശിരോമണി അകാലിദള്‍-1 എന്നിങ്ങനെയാണു സീറ്റ് നില.

അതേസമയം 2019-ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദൽഹിയിലെ ഏഴ് സീറ്റുകളും നേടി ബിജെപി ശക്തമായ തിരിച്ചു വരവാണ് നടത്തിയത്.

ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ഇതിനോടകം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി കൈകോർത്ത് ആം ആദ്മി പാര്‍ട്ടി പ്രചാരണം ഊർജ്ജിതമാക്കി കഴിഞ്ഞു. ഇദ്ദേഹത്തിന്റെ ഐ–പാക്കുമായി (ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി) കൈകോർത്തതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top