Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ചൈനയ്ക്കെതിരെ വീണ്ടും ട്രം‌പ്, ജൂണ്‍ 16 മുതല്‍ യുഎസിലേക്കുള്ള ചൈനീസ് വിമാനങ്ങള്‍ക്ക് വിലക്ക്   ****    തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും; വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കും”: ചീഫ് സെക്രട്ടറി   ****    തിരുവിഴാംകുന്ന് ഫോറസ്റ്റ് ഡിവിഷന്‍ വെള്ളിയാറില്‍ സ്ഫോടക വസ്തു നിറച്ച കൈതച്ചക്ക തിന്ന് പിടിയാന ചരിഞ്ഞ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം   ****    IAPC ANNOUNCES NEW NATIONAL EXECUTIVE COMMITTEE President : Dr.S.S.Lal, Exec.Vice President: Annie J Koshy, General Secretary: Biju Chacko   ****    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ പ്രതിഷേധവും കല്ലേറും; പകുതി ദഹിപ്പിച്ച മൃതദേഹവുമായി കുടുംബം സ്ഥലം വിട്ടു   ****   

കാസെം സൊലൈമാനിയുടെ സംസ്‌കാരച്ചടങ്ങിനിടെ തിരക്കിൽ പെട്ട് 35 മരണം; നിരവധി പേർക്ക് പരിക്ക്

January 7, 2020

soleimanടെഹ്‌റാന്‍: ബാഗ്ദാദിൽ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍ സൈനിക ജനറല്‍ ഖാസെം സൊലൈമാനിയുടെ സംസ്‌കാരച്ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 മരണം. ഇറാന്‍ ദേശീയ ടെലിവിഷനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 48 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമൂഹ മാധ്യമങ്ങളിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പോസ്റ്റു ചെയ്തിട്ടുണ്ട്. ആളുകൾ റോഡിൽ വീണുകിടക്കുന്നതും കിടക്കുന്നതും മറ്റുള്ളവർ അലറുന്നതും അവരെ സഹായിക്കാൻ ശ്രമിക്കുന്നതും ഇതിൽ കാണാം. ഇറാനിലെ അടിയന്തിര വൈദ്യസേവന മേധാവിയായ പിർഹോസീൻ കൗലിവാണ്ട് തിക്കിത്തിരക്കിൽ ആളുകൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

സൊലൈമാനിയുടെ ജന്മനാടായ കെര്‍മാനിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പതിനായിരങ്ങളാണ് വിലാപയാത്രയിലും സംസ്‌കാരചടങ്ങിലും പങ്കെടുക്കാൻ കെർമാനിൽ എത്തിയത്. കഴിഞ്ഞദിവസം ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം പത്തുലക്ഷത്തിലേറെ പേര്‍ സൊലൈമാനിയുടെ വിലാപയാത്രയില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top