Flash News

മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റ് ഓഫ് മിഷിഗണ് പുതിയ നേതൃത്വം: ജയ്‌മോന്‍ ജേക്കബ് പ്രസിഡന്റ്, രാജീവ് ജോസഫ് സെക്രട്ടറി

January 8, 2020 , ജയിംസ് കുരീക്കാട്ടില്‍

Newsimg1_55536881മിഷിഗണ്‍: മിഷിഗണിലെ മലയാളികളായ ഫിസിക്കല്‍ തെറാപ്പിസ്റ്റുകളുടെ നേതൃത്വത്തില്‍ ആറ് വര്‍ഷം മുന്‍പ് രൂപം കൊണ്ട മലയാളി ഫിസിക്കല്‍ തെറാപ്പിസ്റ്റ് ഓഫ് മിഷിഗണ്‍ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം സംഘടനയുടെ സെക്രട്ടറിയായി സേവനമനുഷ്ടിച്ച ജയ്‌മോന്‍ ജേക്കബിനെ പ്രസിഡന്റായും, ട്രഷറര്‍ ആയി പ്രവര്‍ത്തിച്ച രാജീവ് ജോസഫിനെ സെക്രട്ടറിയായും ഐക്യകണ്ഠനെയാണ് തിരഞ്ഞെടുത്തത്. മറ്റ് ഭാരവാഹികളായി ട്രെഷറര്‍ എലിസബത്ത് തോമസ് (ട്രഷറര്‍), റെജി വര്‍ക്കി (വൈസ് പ്രസിഡന്റ്), ദീപ്തി ചോരത് (ജോ. സെക്രട്ടറി), ഹണി ജേക്കബ് (ജോ. ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഈപ്പന്‍ ചെറിയാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം നടന്ന പ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിച്ചു.

കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ റെഡ് ക്രോസ്സിനോടൊപ്പം ചേര്‍ന്ന് വിജയകരമായി നടപ്പിലാക്കിയ രക്ത ദാന ക്യാമ്പ്, കുട്ടികള്‍ക്ക് പ്രസംഗ പരിശീലനം നല്‍കുന്നതിനും അവരിലെ സാഹിത്യ അഭിരുചികള്‍ വളര്‍ത്തുന്നതിനും വ്യക്തിത്വ വികസനത്തിനുമായി ആരംഭിച്ച് ഇപ്പോള്‍ വിജയകരമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഗാവല്‍ ക്ലബ്ബ്, നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ചും നിര്‍ദ്ധനരായ രോഗികള്‍ക്ക്, നല്‍കിയ ചികിത്സാ ധനസഹായം, പ്രളയക്കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്കായി പണം സമാഹരിച്ച് നേരിട്ട് എത്തിച്ചു കൊടുത്തതുമെല്ലാം സംഘടനയുടെ ഇരുപത്തഞ്ച് എക്‌സിക്യു്ട്ടിവ് അംഗങ്ങളും ഒന്നിച്ച് നിന്ന് ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണെന്ന് ഈപ്പന്‍ ചെറിയാന്‍ അഭിപ്രായപ്പെട്ടു.

പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ജയ്‌മോന്‍ ജേക്കബ് സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗാവല്‍ ക്ലബ്ബ്, ഫിസിക്കല്‍ തെറാപ്പിസ്റ്റുകള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ ആവശ്യമായ “സി ഇ യൂ” ക്ലാസ്സുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, നിര്‍ദ്ധനരായവര്‍ക്കുള്ള പഠന ചികത്സാ ധനസഹായങ്ങള്‍, ബ്ലഡ് ഡൊണേഷന്‍
ക്യാമ്പ് എന്നീ പ്രവര്‍ത്തനങ്ങള്‍ വരുംവര്‍ഷങ്ങളിലും തുടരും.

മിഷിഗണിലെ മലയാളി സമൂഹത്തിന് പ്രയോജനകരമാകും വിധത്തില്‍ കമ്മ്യുണിറ്റിയില്‍ നിന്നുള്ള ഡോക്ടര്‍മാരേയും നഴ്സുമാരേയും ഉള്‍പ്പെടുത്തിക്കൊണ്ട് ഹെല്‍ത്ത് ക്യാമ്പുകള്‍ തുടര്‍ന്നും നടത്തുവാനും അതുപോലെ ഇതര കമ്മ്യൂണിറ്റി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുവാനും തീരുമാനിച്ചു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top