Flash News

അമേരിക്കയെ വിറപ്പിച്ച് ഇറാന്‍

January 8, 2020

iranതെഹ്‌റാന്‍: സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തില്‍ കൊന്നതിന് പകരമായി ഇറാന്‍ നടത്തിയ തിരിച്ചടിയില്‍ ഞെട്ടി യു.എസ്. 22 മിസൈലുകളാണ് യു.എസിന്റെ അത്യാധുനിക റഡാര്‍ സംവിധാനങ്ങളെ ഭേദിച്ച് ലക്ഷ്യത്തിലെത്തിയത്.

പ്രാദേശിക സമയം 1.45നും 2.15നും ഇടയില്‍ ഐല്‍ അല്‍ അസദ്, ഇര്‍ബില്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ആയിരുന്നു ആക്രമണം.

അഞ്ചിലേറെ മിസൈലുകളാണ് ഇര്‍ബില്‍ സൈനിക താവളത്തെ ലക്ഷ്യമാക്കി തൊടുത്തത്. ആദ്യഘട്ട ആക്രമണത്തില്‍ എട്ടു സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്‌ന (ഇറാനിയന്‍ സ്റ്റുഡന്റ്‌സ് ന്യൂസ് ഏജന്‍സി) അവകാശപ്പെട്ടു.

ഒരു മണിക്കൂറിന് ശേഷമായിരുന്നു അല്‍ അസദിനെ ലക്ഷ്യമാക്കി മിസൈല്‍ തൊടുത്തത്. ഇതിലാണ് എഴുപതിലേറെ പേര്‍ കൊല്ലപ്പെട്ടു. ഡ്രോണുകള്‍, ഹെലികോപ്ടറുകള്‍, സൈനിക ആയുധങ്ങള്‍ എന്നിവയ്ക്ക് സാരമായ കേടുപാടുകളും സംഭവിച്ചു. 15 റോക്കറ്റുകള്‍ അല്‍ അസദിനു നേരെ ഉപയോഗിച്ചു എന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്നലെ ഉപയോഗിച്ചതെല്ലാം ഭൂതല മിസൈലുകളാണ്.

കൊല്ലപ്പെട്ട ഖാസിം സുലൈമാനിക്കു വേണ്ടിയുള്ള പ്രതികാരമാണ് ആക്രമണമെന്ന് ഇറാന്‍ വിശദീകരിച്ചു. സ്വയം പ്രതിരോധിക്കാന്‍ യു.എന്‍ ചാര്‍ട്ടര്‍ പ്രകാരം തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇറാന്‍ വ്യക്തമാക്കുന്നു. പ്രതികാരം ദേശീയ തലത്തില്‍ തന്നെയുള്ള ആവശ്യമാണ് എന്ന് ഇറാന്‍ സുപ്രിംകമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ റസൂല്‍ സനാ റഅദ് പറയുന്നു.

ആക്രമണം സംബന്ധിച്ച ഇറാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന് കത്തെഴുതിയിട്ടുണ്ട്. പുറത്തുനിന്നുള്ള ഏതു തരത്തിലുള്ള ഭീഷണിയെയും പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഇറാന്‍ അവകാശപ്പെട്ടു. യുദ്ധം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഇറാന്‍ പറയുന്നു.

അതിനിടെ, മദ്ധ്യേഷ്യയില്‍ യു.എസ് വന്‍ സേനാ വിന്യാസം നടത്തിയിട്ടുണ്ട്. ആയിരക്കണക്കിന് സൈനികരെയാണ് മദ്ധ്യേഷ്യന്‍ രാഷ്ട്രങ്ങളില്‍ കൂടുതലായി വിന്യസിച്ചത്. 82 എയര്‍ബോണ്‍ ഡിവിഷനില്‍ നിന്നുള്ള ഫസ്റ്റ് ബ്രിഗേഡ് സൈനികരെയാണ് വിന്യസിച്ചത്. ഇവര്‍ കുവൈത്തില്‍ നിന്ന് ഇറാഖിലേക്ക് തിരിച്ചു. ഇവിടെയുള്ള യു.എസ് പൗരന്മാരുടെ സുരക്ഷ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. യുദ്ധക്കപ്പലുകള്‍ക്ക് യു.എസ് മാരിടൈം അഡ്മിനിസ്ട്രേഷന്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുവ്വായിരം അധിക സൈനികരെയാണ് വിന്യസിച്ചത് എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്ധ്യേഷന്‍ രാഷ്ട്രങ്ങളിലെ യു.എസ് എംബസികളുടെ എല്ലാം സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top