Flash News
മുഖ്യമന്ത്രിയുടെ തൊട്ടു പുറകില്‍ ‘കൂളായി’ നില്‍ക്കുന്ന സ്വപ്ന സുരേഷിന് എങ്ങനെ അതു സാധിച്ചു എന്ന് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍   ****    കോവിഡ്-19 വായുവിലൂടെ പകരുമെന്നതിന്‍റെ തെളിവുകള്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചു   ****    ഫൊക്കാന നാഷണല്‍ കമ്മിറ്റി ഭരണത്തില്‍ കടിച്ചുതൂങ്ങാതെ ജനാധിപത്യ മര്യാദകള്‍ പാലിക്കണം: മനോജ് വാട്ടപ്പള്ളില്‍   ****    സ്വര്‍ണ്ണക്കള്ളക്കടത്ത്: അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു, ഉന്നത രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങുമെന്ന് സൂചന   ****    ഐ.ടി. മേഖലയില്‍ പരിജ്ഞാനമില്ലാത്ത സ്വപ്ന സുരേഷിനെ ഓപ്പറേഷന്‍ മാനേജരായി നിയമിച്ചതില്‍ ദുരൂഹത, സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിച്ചതിലും സംശയം   ****   

ഫാ. ജോസ് മുണ്ടാടന്‍ ടെക്‌സസില്‍ നിര്യാതനായി

January 9, 2020 , ജീമോന്‍ റാന്നി

Obituary Photo_Fr.Jose Mundadan1ഹൂസ്റ്റണ്‍: എറണാകുളം അങ്കമാലി അതിരൂപതാംഗമായിരുന്ന ഫാ. ജോസ് മുണ്ടാടന്‍ (60 ) ടെക്‌സസില്‍ നിര്യാതനായി.  ഹ്യൂസ്റ്റനടുത്ത് ഹൈലാന്‍ഡ്‌സില്‍ സെന്റ് ജൂഡ് കാത്തലിക് ഇടവകയുടെ പാസ്റ്ററായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.

ജോസ്പുരം പരേതരായ മുണ്ടാടന്‍ എം.കെ. കുഞ്ഞിപൗലോയും ലില്ലിയുമാണു മാതാപിതാക്കള്‍.

സഹോദരങ്ങള്‍: ജോജോ മുണ്ടാടന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്), ഡേവിസ് മുണ്ടാടന്‍ (കാനഡ), മാര്‍ട്ടിന്‍ മുണ്ടാടന്‍ (ന്യൂയോര്‍ക്ക്), ഡിക്‌റ്റോ മുണ്ടാടന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്).

ഫാ. തര്യന്‍ മുണ്ടാടന്‍ പിതൃസഹോദരനും സിസ്റ്റര്‍ എത്സാ ഗ്രേസ് പിതൃസഹോദരിയുമാണ്.

1984 ഡിസംബര്‍ 8 ന് പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം അങ്കമാലി മുട്ടം, കടക്കരപ്പിള്ളി മാടയ്ക്കല്‍, തൂതിയൂര്‍, യൂണിവേഴ്‌സിറ്റി, പഴങ്ങനാട് പള്ളികളിലും കുടുംബ പ്രേഷിതകേന്ദ്രത്തിലും സേവനം ചെയ്തിട്ടുണ്ട്. 1999 മുതല്‍ അമേരിക്കയില്‍ അജപാലന ശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു. 2013 മുതല്‍ ഗാല്‍വസ്റ്റണ്‍ ഹൂസ്റ്റണ്‍ അതിരൂപതയില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിവരികയായിരുന്നു.

പൊതുദര്‍ശനം : ജനുവരി 10 വെള്ളിയാഴ്ച വൈകിട്ട് 5.30 ന് ഹൈലാന്‍ഡ്‌സ് സെന്റ് ജൂഡ് ദേവാലയത്തില്‍ വച്ച് ( 800, S Main Rd, Highlands, TX 77562).

സംസ്‌കാരം അങ്കമാലി ജോസ്പുരം സെന്റ് ജോസഫ് പള്ളിയില്‍ പിന്നീട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാര്‍ട്ടിന്‍ മുണ്ടാടന്‍ 914 406 3009, കുര്യന്‍ ഡേവിഡ് 409 779 1456, ജോസ് റെയ്മണ്ട് 832 518 9696.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top