Flash News

ഇറാന്‍-യുഎസ് സംഘര്‍ഷം: ട്രം‌പ് കഴിവുകെട്ടവനാണെന്ന് ജോ ബൈഡന്‍; എല്ലാം നല്ലതിനാണെന്ന് ട്രം‌പ്

January 9, 2020

Joe-Biden-Donald-Trump-Dramaവാഷിംഗ്‌ടൺ: ഇറാനുമായുള്ള സംഘര്‍ഷം മൂർച്ഛിച്ചതോടെ അപകടകരമാംവിധം കഴിവുകെട്ടവനാണെന്ന് കാണിക്കുന്നതായി ജോ ബൈഡന്‍ പറഞ്ഞു. വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള ജോ ബൈഡന്‍ ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചു.

ട്രംപ് അമേരിക്കയെ യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ശ്രദ്ധയില്ലാതെ തീരുമാനമെടുക്കുന്ന പ്രക്രിയയിലൂടെയാണ് ട്രംപ് ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ ഉത്തരവിട്ടത്. ഇതിന്റെ ന്യായം കോണ്‍ഗ്രസിനെയും അമേരിക്കയുടെ സഖ്യശക്തികളെയും അറിയിക്കുന്നതില്‍ പരാജയപ്പെട്ടു. പകരം ട്വീറ്റുകളും ഭീഷണികളും ആയുധമാക്കുന്ന ട്രംപ് ലോകത്തെ നയിക്കാന്‍ യോഗ്യനാണെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

അതേസമയം, എല്ലാം നല്ലത് എന്നാണ് ഇറാന്‍ തിരിച്ചടിച്ചതിനു പിന്നാലെ ചൊവ്വാഴ്ച രാത്രി ട്രംപിന്റെ ആദ്യ പ്രതികരണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top