Flash News

കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് കേന്ദ്രസർക്കാറിനോട് സുപ്രീംകോടതി

January 10, 2020

What-Makes-The-Supreme-Court-Of-India-That-Supreme_1ന്യൂദൽഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നിരോധനാജ്ഞയും പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഏഴ് ദിവസത്തിനകം പുനഃപരിശോധന നടത്തണമെന്നാണ് കോടതി കേന്ദ്രസർക്കാറിനോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആര്‍ട്ടിക്കിള്‍19  പ്രകാരമുളള ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ളവർ നൽകിയ ഹര്‍ജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് വിഎന്‍ രമണയുടെ അദ്ധ്യക്ഷതയിൽ ജസ്റ്റിസുമാരായ ആര്‍. സുഭാഷ് റെഡ്ഡി, ബി.ആര്‍. ഗവായ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കശ്മീർ ഹർജികളിൽ വിധി പ്രസ്താവിച്ചത്. നിയന്ത്രണങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളിലേക്ക് കടക്കുന്നില്ലെന്ന് പറഞ്ഞ് കൊണ്ടാണ് ഹര്‍ജികളില്‍ കോടതി വിധി പ്രസ്താവന തുടങ്ങിയത്.

അനിശ്ചിതകാല വിലക്ക് ടെലികോം നിയമങ്ങളുടെ ലംഘനമാണ്. നിരവധി അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുളള ഇടമാണ് കശ്മീര്‍. പൗരന്മാരുടെ അവകാശവും ഒപ്പം സുരക്ഷയും ഉറപ്പാക്കുക എന്നത് കോടതിയുടെ ലക്ഷ്യമാണെന്ന്  സുപ്രീം കോടതി ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top