Flash News

മോദിയെ കൊൽക്കത്തയിൽ കാലുകുത്തിക്കില്ലെന്ന് ഇടതുസംഘടനകൾ; പ്രതിഷേധത്തിന് ആഹ്വാനം

January 10, 2020

825987-745e7ebcdc9xs2adtg84bsdjy6b7f4s7xfs1391076കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി 11,12 തീയതികളിൽ (ശനി, ഞായർ) കൊല്‍ക്കത്തയില്‍ എത്തുമ്പോൾ  വന്‍ പ്രതിഷേധം നടത്താൻ  ആഹ്വാനം ചെയ്ത് ഇടതുസംഘടനകള്‍. 17 ഇടതുസംഘടനകളുടെ സംയുക്ത ഫോറം, പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്ന വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടനകള്‍ എന്നിവരാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. മോദി എത്തുന്ന വിമാനത്താവളം വളയാനും പ്രധാനമന്ത്രിയെ നഗരത്തില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നുമാണ് പ്രതിഷേധക്കാരുടെ ആഹ്വാനം. ജില്ലാ കേന്ദ്രങ്ങളില്‍ മോദിക്കെതിരെ കരിങ്കൊടി വീശും, ‘ഗോ ബാക്ക് മോദി’ മുദ്രാവാക്യങ്ങളും മുഴക്കുമെന്ന് ഇടത് നേതാവ് ബിമന്‍ ബോസ് പറഞ്ഞു. രാജ്ഭവന് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

രണ്ട് ദിവസങ്ങളിലായി നാല് പരിപാടികളിലാണ് മോദി പങ്കെടുക്കുക. ഡല്‍ഹൗസി സ്ക്വയറിലാണ് മോദിയുടെ ആദ്യ പരിപാടി. ബേലൂര്‍ മഠവും മോദി സന്ദര്‍ശിക്കും.

പ്രതിഷേധം കണക്കിലെടുത്ത് വിമാനത്താവളങ്ങളിലും നഗരപരിധിയിലും സുരക്ഷ ശക്തമാക്കി. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും സജ്ജമാക്കിയിട്ടുണ്ട്.

അതിനിടെ, ഞായറാഴ്ച കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150-ാം വാർഷികാഘോഷ വേളയിൽ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top