Flash News

ഇന്ത്യയിലെ ഏക മുസ്ലിം മുഖ്യമന്ത്രിയായിരുന്ന സയീദ അന്‍‌വറ തൈമൂറിന്റെ പേര് പൗരത്വ പട്ടികയിലില്ലെന്ന്

January 10, 2020

825996-729l9lsbly1wq7evqukdpocmxcxtwststt16495138ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം കത്തിപ്പടരുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ പാടുപെടുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പിടിപ്പുകേടുകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. അസമിലെ ദേശീയ പൗരത്വ പട്ടികയുടെ അന്തിമ കരടില്‍ ഏക വനിതാ മുഖ്യമന്ത്രിയായിരുന്ന സയീദ അന്‍വറ തൈമൂറിന്റെ പേര് വെട്ടിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇപ്പോള്‍ ഓസ്‌ട്രേലിയയിലാണ് സയീദ അന്‍വറ തൈമൂര്‍ താമസിക്കുന്നത്. തന്റേയും കുടുംബത്തിന്റേയും പേര് പട്ടികയില്‍ ഉള്‍പ്പെടുത്താനായി നാട്ടിലേക്ക് മടങ്ങുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.

“എന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടാതിരുന്നത് ദുഃഖിപ്പിക്കുന്നതാണ്. ഓഗസ്റ്റ് അവസാന വാരത്തില്‍ ഞാന്‍ അസമിലേക്ക് മടങ്ങുകയും എന്റെയും കുടുംബത്തിന്റെയും പേര് ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യും”- തൈമൂര്‍ പ്രതികരിച്ചു. കുറച്ചു വര്‍ഷങ്ങളായി രോഗിയായ അവര്‍ മകനോടൊപ്പം ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്.

കോണ്‍ഗ്രസ് മുന്‍ നേതാവായിരുന്ന തൈമൂര്‍ 1980 ഡിസംബര്‍ ആറ് മുതല്‍ 1981 ജൂണ്‍ 30 വരെയാണ് സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്നത്. സംസ്ഥാനം പ്രസിഡന്റ് ഭരണത്തിന് കീഴിലായതോടെയാണ് തൈമൂറിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുന്നത്. ആസാമിലെ ഏക വനിതാ മുഖ്യമന്ത്രിയെന്നതിന് പുറമേ, എക മുസ്ലിം മുഖ്യമന്ത്രികൂടിയാണ് അവര്‍.

1983 മുതല്‍ 1985 വരെ അസാം പൊതുമരാമത്ത് വകുപ്പ് മന്ത്രിയും 1991ല്‍ കൃഷിവകുപ്പ് മന്ത്രിയുമായിരുന്നു. 1972, 1978, 1983, 1991 വര്‍ഷങ്ങളിലാണ് തെെമൂര്‍ നിയമ സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്. 1988ല്‍ രാജസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അലീഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ അവര്‍ 2011ല്‍ കോണ്‍ഗ്രസ് വിട്ട് ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടില്‍ ചേര്‍ന്നിരുന്നു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top