Flash News

യുക്രൈന്‍ വിമാനം അബദ്ധത്തില്‍ തകര്‍ത്തതാണ്”; കുറ്റസമ്മതം നടത്തി ഇറാന്‍

January 11, 2020

Ukraine aircraft crash1ടെഹ്‌റാന്‍: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്നും യുക്രൈനിലേക്ക് പറന്ന യുക്രൈന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 യാത്രാവിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന് ഇറാന്റെ കുറ്റസമ്മതം. അമേരിക്കയുമായി സംഘര്‍ഷം മൂര്‍ച്ഛിച്ച് നില്‍ക്കുന്ന സാഹചര്യമായതിനാല്‍ ശത്രുവിമാനമാണെന്ന് കരുതി വിമാനം ആക്രമിച്ചതാണെന്ന് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

യാത്രക്കാരും വിമാനജീവനക്കാരുമടക്കം 176 പേരാണ് വിമാനം തകര്‍ന്ന് കൊല്ലപ്പെട്ടത്. സാങ്കേതിക തകരാര്‍ മൂലമാണെന്നായിരുന്നു ഇതിന് ഇറാന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഇറാന്‍ വിമാനത്തെ ആക്രമിക്കുകയായിരുന്നോയെന്ന് അമേരിക്കയും കാനഡയും യുകെയും സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയോടെയാണ് വിമാനം തങ്ങള്‍ അബദ്ധത്തില്‍ ആക്രമിച്ചതാണെന്ന് ഇറാന്‍ സമ്മതിച്ചത്. ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് ഇറാന്‍ സൈന്യം ഇക്കാര്യം വിശദീകരിച്ചത്. ഇതിന് പിന്നാലെ ഇറാന്‍ വിദേശകാര്യ മന്ത്രി തങ്ങള്‍ക്ക് പറ്റിയ അബദ്ധത്തിന് ട്വിറ്ററിലൂടെ മാപ്പ് ചോദിക്കുകയും ചെയ്തു.

അപക്ടസ്ഥലത്ത് നിന്നും വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിലെ വിവരങ്ങള്‍ അമേരിക്കയ്ക്ക് ഇറാന്‍ കൈമാറിയിരുന്നില്ല. ബ്ലാക്ക് ബോക്‌സ് അമേരിക്കന്‍ കമ്പനിയായ ബോയിങ്ങിന് നല്‍കിയതുമില്ല. അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും യുക്രൈന്‍-കാനഡ പൗരന്‍മാര്‍ ആയതിനാല്‍ ഈ രാജ്യങ്ങള്‍ അപകടകാരണം പുറത്തുവിടാന്‍ ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതോടെയാണ് ഇറാന്‍ കുറ്റസമ്മതം നടത്തി രംഗത്ത് വന്നിരിക്കുന്നത്.

Ukraine aircraft crash Ukraine aircraft crash2



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top