Flash News
ഫൊക്കാന നാഷണല്‍ കമ്മിറ്റി ഭരണത്തില്‍ കടിച്ചുതൂങ്ങാതെ ജനാധിപത്യ മര്യാദകള്‍ പാലിക്കണം: മനോജ് വാട്ടപ്പള്ളില്‍   ****    സ്വര്‍ണ്ണക്കള്ളക്കടത്ത്: അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു, ഉന്നത രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങുമെന്ന് സൂചന   ****    ഐ.ടി. മേഖലയില്‍ പരിജ്ഞാനമില്ലാത്ത സ്വപ്ന സുരേഷിനെ ഓപ്പറേഷന്‍ മാനേജരായി നിയമിച്ചതില്‍ ദുരൂഹത, സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിച്ചതിലും സംശയം   ****    തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കള്ളക്കടത്ത്: ശിവശങ്കറിനെ മാറ്റിയത് മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാനാണെന്ന് ആക്ഷേപം   ****    കേരളത്തിന്റെ ഉരുക്കു വനിത ഗൗരിയമ്മയ്ക്ക് 102-ാം പിറന്നാള്‍ ആശംസകള്‍   ****   

ഓസ്ട്രേലിയയിലെ കാട്ടു തീ: ഒരു ബില്യണിലധികം മൃഗങ്ങള്‍ കൊല്ലപ്പെട്ടു, പലതും വംശനാശത്തിന്റെ വക്കില്‍

January 11, 2020

fireഓസ്ട്രേലിയയിലെ വനങ്ങളില്‍ ഉണ്ടായ തീപിടുത്തം നിരവധി വന്യമൃഗങ്ങളെ വംശനാശ ഭീഷണിയിലാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു ബില്യണിലധികം മൃഗങ്ങള്‍ ഇതുവരെ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. വിയര്‍ ലൈഫ് റെസ്ക്യൂ ഗ്രൂപ്പായ വിയേഴ്സിനൊപ്പം പ്രവര്‍ത്തിക്കുന്ന ‘പ്രൈസ്’ എന്ന സന്നദ്ധ സേവാ സംഘടനയുടെ കണക്കുകള്‍ പ്രകാരം തീപിടുത്തത്തില്‍ ഒരുപാട് നാശനഷ്ടങ്ങളുണ്ടായതായി കണക്കാക്കപ്പെടുന്നു. കരിഞ്ഞുപോയ മൃഗങ്ങളുടെ മൃതദേഹങ്ങള്‍, പൊള്ളലേറ്റ കൈകാലുകള്‍, എണ്ണമറ്റ കംഗാരുക്കളുടെ മൃതദേഹങ്ങള്‍ എന്നിവ ഭയപ്പെടുത്തുകയാണ്. കാഴ്ചക്കുറവുള്ള മൃഗങ്ങളായ തവളകള്‍, പുഴു, ഉരഗങ്ങള്‍ എന്നിവയുടെ വംശം തീ കാരണം തുടച്ചുനീക്കുമെന്ന് ഭയപ്പെടുന്നുവെന്ന് അവര്‍ പറയുന്നു.

ന്യൂ സൗത്ത് വെയില്‍സിലെ 135 ഓളം സൈറ്റുകളില്‍ തീപിടുത്തം തുടരുകയാണെന്നാണ് എമര്‍ജന്‍സി മാനേജ്മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കണക്ക്. അതേസമയം, വിക്ടോറിയയിലെ 23 സ്ഥലങ്ങളിലാണ് തീ ഇപ്പോഴും നിലനില്‍ക്കുന്നത്.

ഓസ്ട്രേലിയയുടെ നൂറുവര്‍ഷ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2019 എന്ന് കാലാവസ്ഥാ വകുപ്പ് (ബ്യൂറോ ഓഫ് മെട്രോളജി) സ്ഥിരീകരിച്ചു. 2010 മുതലാണ് ഈ വകുപ്പ് റെക്കോര്‍ഡുകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയത്.

തെക്കുകിഴക്കന്‍ ഓസ്ട്രേലിയയിലെ മിക്കയിടത്തും തീ പടരുന്നതിനാല്‍, കാട്ടില്‍ ഹൃദയസ്പര്‍ശിയായ നിരവധി രംഗങ്ങള്‍ക്കാണ് സന്നദ്ധ സേവാ അംഗങ്ങള്‍ ദൃക്സാക്ഷികളാകേണ്ടി വന്നത്. സന്നദ്ധപ്രവര്‍ത്തകയായ സാറാ പ്രൈസ് ഒരു കംഗാരുവിന്‍റെ കുട്ടിയെ അമ്മയുടെ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ചുറ്റുമുള്ള തീയ്ക്കിടയില്‍ അവസാന ശ്വാസം വരെ ആ അമ്മ കുട്ടിയെ ഭദ്രമായി സൂക്ഷിച്ചു. പക്ഷെ, കുറച്ചു സമയത്തിനുശേഷം അതിന്റെ ജീവന്‍ നിശ്ചലമായി. ആ കംഗാരുവിന്‍റെ അതിജീവിക്കുന്ന കുട്ടിക്ക് ‘ചാന്‍സ്’ എന്ന പേരും നല്‍കി. ഇപ്പോള്‍ പതുക്കെ സുഖം പ്രാപിക്കുന്നു.
തീയില്‍ നിന്ന് രക്ഷപ്പെട്ട ജീവികള്‍ ഗുരുതരമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

australia-fires-5-gty-aa-200104_hpMain_16x9_992ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വാര്‍ണിന്‍റെ തൊപ്പി വെള്ളിയാഴ്ച നടന്ന ലേലത്തില്‍ ഒരു ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളറിന് (അഞ്ച് കോടി രൂപ ) വിറ്റു. ഇതില്‍ നിന്ന് ലഭിക്കുന്ന പണം കാട്ടുതീ ബാധിതരെ സഹായിക്കാന്‍ ഉപയോഗിക്കും. നേരത്തെ, മികച്ച ക്രിക്കറ്റ് താരം ഡൊണാള്‍ഡ് ബ്രാഡ്മാന്‍റെ തൊപ്പി 2003 ല്‍ ചാരിറ്റിക്കായി നടന്ന ലേലത്തില്‍ 4,25,000 ഓസ്ട്രേലിയന്‍ ഡോളറിന് വിറ്റിരുന്നു.

ലേലം വിളിച്ച എല്ലാവര്‍ക്കും നന്ദി എന്ന് വാര്‍ണ്‍ ട്വീറ്റ് ചെയ്തു. നിലവിലെ ബിഗ് ബാഷ് ലീഗില്‍ അടിക്കുന്ന ഓരോ ആറിനും 250 ഓസ്ട്രേലിയന്‍ ഡോളര്‍ സംഭാവന നല്‍കുമെന്ന് മറ്റ് നിരവധി ക്രിക്കറ്റ് താരങ്ങളായ ക്രിസ്‌ലിന്‍, ഗ്ലെന്‍ മാക്സ്‌വെല്‍, ഡാര്‍സി ഷോര്‍ട്ട് എന്നിവര്‍ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.

ടെന്നീസ് കളിക്കാരും മുന്നോട്ട് വന്നു

ആഭ്യന്തര ടൂര്‍ണമെന്‍റില്‍ ഓരോ എയ്സില്‍ നിന്നും 200 ഓസ്ട്രേലിയന്‍ ഡോളര്‍ സംഭാവന ചെയ്യുമെന്നും ഓസട്രേലിയയുടെ നിക്ക് കിര്‍ജിയോസ് അറിയിച്ചു. ലോകത്തെ ഒന്നാം നമ്പര്‍ വനിതാ കളിക്കാരിയായ ആഷ്ലി ബാര്‍ട്ടി ബ്രിസ്ബെയ്ന്‍ ഇന്‍റര്‍നാഷണലില്‍ ലഭിച്ച തുക ഈ ആഴ്ച റെഡ് ക്രോസിന് സംഭാവന ചെയ്യാന്‍ തീരുമാനിച്ചു.

500,000 ഓസ്ട്രേലിയന്‍ ഡോളര്‍ ഹാമില്‍ട്ടണ്‍ നല്‍കും

ആറ് തവണ ഫോര്‍മുല വണ്‍ വേള്‍ഡ് ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടണ്‍ അഗ്നിശമന സേനാംഗങ്ങളെയും വന്യജീവി സന്നദ്ധപ്രവര്‍ത്തകരെയും ഓസ്ട്രേലിയയിലെ കാട്ടുതീ ബാധിച്ച മൃഗങ്ങളെയും സഹായിക്കാന്‍ 500,000 ഓസ്ട്രേലിയന്‍ ഡോളര്‍ (ഏകദേശം 2.5 കോടി രൂപ) സംഭാവന ചെയ്യാന്‍ തീരുമാനിച്ചു. ട്വിറ്ററിലാണ് അദ്ദേഹ ഇക്കാര്യം അറിയിച്ചത്.

സെറീന തന്‍റെ വസ്ത്രങ്ങള്‍ ലേലം ചെയ്യും

ഓസ്ട്രേലിയയിലെ കാട്ടുതീ കെടുത്താന്‍ അഗ്നിശമന സേനാംഗങ്ങളെ സഹായിക്കുന്നതിനായി ഇരുപത്തിമൂന്ന് തവണ ഗ്രാന്‍സ്ലാം ചാമ്പ്യനും ടെന്നീസ് താരവുമായ സെറീന വില്യംസ് തന്‍റെ വസ്ത്രങ്ങള്‍ ലേലം ചെയ്യും. ഇതില്‍ നിന്നുള്ള വരുമാനം അവര്‍ക്ക് നല്‍കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top