Flash News
കോവിഡ്-19 വായുവിലൂടെ പകരുമെന്നതിന്‍റെ തെളിവുകള്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചു   ****    ഫൊക്കാന നാഷണല്‍ കമ്മിറ്റി ഭരണത്തില്‍ കടിച്ചുതൂങ്ങാതെ ജനാധിപത്യ മര്യാദകള്‍ പാലിക്കണം: മനോജ് വാട്ടപ്പള്ളില്‍   ****    സ്വര്‍ണ്ണക്കള്ളക്കടത്ത്: അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു, ഉന്നത രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങുമെന്ന് സൂചന   ****    ഐ.ടി. മേഖലയില്‍ പരിജ്ഞാനമില്ലാത്ത സ്വപ്ന സുരേഷിനെ ഓപ്പറേഷന്‍ മാനേജരായി നിയമിച്ചതില്‍ ദുരൂഹത, സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിച്ചതിലും സംശയം   ****    തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കള്ളക്കടത്ത്: ശിവശങ്കറിനെ മാറ്റിയത് മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാനാണെന്ന് ആക്ഷേപം   ****   

ജോര്‍ജ് ചിറയ്ക്കല്‍ (ജോര്‍ജുകുട്ടി – 70) ന്യൂയോര്‍ക്കില്‍ നിര്യാതനായി

January 11, 2020 , വര്‍ഗീസ് പ്ലാമ്മൂട്ടില്‍

george photo1യോങ്കേഴ്സ് (ന്യൂയോര്‍ക്ക്): ജോര്‍ജ് ജെ. ചിറയ്ക്കല്‍ (ജോര്‍ജുകുട്ടി – 70) നിര്യാതനായി. വെമ്പാല ചിറയ്ക്കല്‍പറമ്പില്‍ പരേതനായ സി.ജെ. ജോണിന്‍റെയും ഏലിയാമ്മ ജോണിന്‍റെയും പുത്രനാണ്.

ഭാര്യ: മറിയാമ്മ (ഗ്രേസി) മേലകത്ത്.

മക്കള്‍: ഷൈന്‍ ജോര്‍ജ്, ഷീന ചിറയക്കല്‍, പരേതയായ ഷൈനി.

മരുമക്കള്‍: ജെയ്സി, മാര്‍ട്ടിന്‍.

കൊച്ചുമക്കള്‍: അകാഷ, ഷോണ, ആന്‍ഡ്രു, ഡേവിഡ്, ഡാനിയേല്‍.

ഒഡീഷ യിലെ റൂര്‍ഖല സ്റ്റീല്‍ പ്ലാന്‍റില്‍ ദീര്‍ഘകാലം ജോലി ചെയ്തു. തുടര്‍ന്ന് സൗദി അറേബ്യയിലെ ഹഡ്രെഡ് അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയില്‍ ജോലി ചെയ്തു. 2001 ല്‍ അമേരിക്കയിലെത്തിയ ജോര്‍ജുകുട്ടി ബ്രോങ്ക്സ്‌വില്‍ ന്യൂയോര്‍ക്ക് പ്രെസ്ബിറ്റീറിയന്‍ ലോറന്‍സ് ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിച്ചു.

2018 മുതല്‍ ശ്വാസകോശ കാന്‍സറിനെതിരെ അചഞ്ചലമായ ദൈവ വിശ്വാസത്തോടെ സധൈര്യം പോരാടിയതിനു ശേഷമാണ് അന്ത്യം സംഭവിച്ചത്. ജോര്‍ജുകുട്ടി വൈറ്റ്‌പ്ലെയിന്‍സ് സെന്‍റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിലെ സജീവ സാന്നിധ്യമായിരുന്നു.

വേയ്ക്ക് ജനുവരി 12, 2020 ഞായറാഴ്ച വൈകീട്ട് 5:00 മണി മുതല്‍ 8:00 മണി വരെ വൈറ്റ്‌പ്ലെയിന്‍സ് സെന്‍റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചില്‍ (St.Mary’s Malankara Orthodox Church, 99 Park Avenue, White Plains, New York 10603).

സംസ്കാരം വൈറ്റ്‌പ്ലെയിന്‍സ് സെന്‍റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചില്‍ ( St.Mary’s Malankara Orthodox Church, 99 Park Avenue, White Plains, New York 10603) ജനുവരി 13, 2020 തിങ്കള്‍ രാവിലെ 10 മണി മുതല്‍ 1 മണി വരെ നടക്കുന്ന ശുശ്രൂഷകളെത്തുടര്‍ന്ന് കെന്‍സിക്കോ സെമിത്തേരിയില്‍ (Kensico Cemetery 273 Lakeview Avenue, Valhalla, New York 10595).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷൈന്‍ ജോര്‍ജ് 914 483 9540.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top