Flash News

ജമ്മു കശ്മീര്‍ ഡി എസ് പിയെ ഭീകരര്‍ക്കൊപ്പം പിടികൂടി; പിടിയിലായത് രാഷ്ട്രപതിയില്‍ നിന്നും ധീരതയ്ക്കുള്ള മെഡല്‍ നേടിയ ഉദ്യോഗസ്ഥന്‍

January 12, 2020

98ന്യൂഡല്‍ഹി: ഭീകരര്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്ത ജമ്മുകശ്മീര്‍ പൊലീസ് ഉദ്യേഗസ്ഥന്‍ പിടിയില്‍. ജമ്മുകശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ദേവീന്ദര്‍ സിങ്ങിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹിസ്ബുള്‍ മുജാഹിദ്ദീന്റെയും ലഷ്‌കര്‍ ഇ തൊയ്ബയുടെയും രണ്ട് ഭീകരര്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇദ്ദേഹം. കൂടെയുണ്ടായിരുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ നവീന്‍ ബാബു, കശ്മീരികളല്ലാത്ത 11 പേരെ കൊന്ന കേസിലെ പ്രതിയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് അഞ്ച് ഗ്രനേഡുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ മിര്‍ ബസാറില്‍ വെച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് എകെ 47 തോക്കുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ദേവീന്ദര്‍ സിങ്ങിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പിസ്റ്റളുകളും ഒരു എകെ 47 തോക്കും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത് വരികയാണ്.

നിലവില്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ ജമ്മു കശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടാണ് ഡിസിപി ദേവേന്ദ്ര സിങ്. രാഷ്ട്രപതിയില്‍ നിന്നും ധീരതയ്ക്കുള്ള മെഡല്‍ നേടിയ ഉദ്യേഗസ്ഥനുമാണ് ഇദ്ദേഹം. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഹൈജാക്കിങ് വിരുദ്ധ സ്‌ക്വാഡില്‍ പ്രവര്‍ത്തിച്ചിരുന്നു. കശ്മീരിലെ ഭീകരവിരുദ്ധ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുമുണ്ട്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top