Flash News

കളിയിക്കാവിള എസ്‌ഐയുടെ കൊലപാതകം: പ്രതികള്‍ ആസൂത്രണം നടത്തിയത് കേരളത്തില്‍

January 13, 2020

re_6തിരുവനന്തപുരം: കളിയിക്കാവിളയിലെ എഎസ്‌ഐയുടെ കൊലപാതകം ആസൂത്രണം ചെയ്തത് കേരളത്തിലാണെന്നതിന് കൂടുതല്‍ തെളിവുകള്‍. വെടിവെയ്പ്പിന് രണ്ട് ദിവസം മുമ്പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയിരുന്നു. ജനുവരി 7, 8 തിയതികളില്‍ ഇവര്‍ പള്ളിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

ഇവിടെ ഇവര്‍ താമസിച്ചത് വിതുര സ്വദേശി സെയ്ത് അലി ഏര്‍പ്പാടാക്കിയ വീട്ടിലാണെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളുടെ വീട്ടില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. കൊല നടന്നതിന്റെ പിറ്റേദിവസം മുതല്‍ സെയ്ത് അലി ഒളിവില്‍ പോയിരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.

കൊല നടത്തിയ ദിവസം പ്രതികള്‍ ഒരു ബാഗ് നെയ്യാറ്റിന്‍കരയില്‍ ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്ത് കടകള്‍ക്ക് മുമ്പിലൂടെ രാത്രി 8.45 ന് നടന്നുപോകുന്ന പ്രതികളുടെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പൊതുപണിമുടക്കായിരുന്നതിനാല്‍ കടകളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. ഈ ബാഗിനായി അന്വേഷണ സംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പ്രതികള്‍ യാത്ര ചെയ്തതായി കരുതുന്ന ഓട്ടോയുടെ ഡ്രൈവറെ അന്വേഷണ സംഘം ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. അതേസമയം മുഖ്യപ്രതികളായ തൗഫീഖിനും അബ്ദുള്‍ ഹമീമിനും വേണ്ടിയുള്ള തിരച്ചില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ചും കേരള പൊലീസും ഊര്‍ജ്ജിതമാക്കി. ഇവരെക്കുറിച്ചുള്ള വിവരം കൈമാറുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top