Flash News
മുഖ്യമന്ത്രിയുടെ തൊട്ടു പുറകില്‍ ‘കൂളായി’ നില്‍ക്കുന്ന സ്വപ്ന സുരേഷിന് എങ്ങനെ അതു സാധിച്ചു എന്ന് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍   ****    കോവിഡ്-19 വായുവിലൂടെ പകരുമെന്നതിന്‍റെ തെളിവുകള്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചു   ****    ഫൊക്കാന നാഷണല്‍ കമ്മിറ്റി ഭരണത്തില്‍ കടിച്ചുതൂങ്ങാതെ ജനാധിപത്യ മര്യാദകള്‍ പാലിക്കണം: മനോജ് വാട്ടപ്പള്ളില്‍   ****    സ്വര്‍ണ്ണക്കള്ളക്കടത്ത്: അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു, ഉന്നത രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങുമെന്ന് സൂചന   ****    ഐ.ടി. മേഖലയില്‍ പരിജ്ഞാനമില്ലാത്ത സ്വപ്ന സുരേഷിനെ ഓപ്പറേഷന്‍ മാനേജരായി നിയമിച്ചതില്‍ ദുരൂഹത, സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിച്ചതിലും സംശയം   ****   

മരടില്‍ ‘മിഷന്‍ 2’; 70,000 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യം നീക്കം ചെയ്യല്‍, ഫ്‌ളാറ്റുടമകളുടെ പുന:രധിവാസം

January 13, 2020

sgfകൊച്ചി: സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് മരടിലെ അനധികൃത ഫഌറ്റുകള്‍ സര്‍ക്കാര്‍ വിജയകരമായി പൊളിച്ചു നീക്കിയെങ്കിലും തുടര്‍നടപടികള്‍ ബാക്കിയാണ്. നാല് ഫഌറ്റുകള്‍ തകര്‍ത്തതിലൂടെ അടിഞ്ഞുകൂടിയ കോണ്ക്രീറ്റ് അവിശിഷ്ടം 70,000 ടണ്ണോളമുണ്ട്. ഇവ 45 ദിവസങ്ങള്‍ക്കുള്ളില്‍ നീക്കം ചെയ്യുക എന്ന മഹായത്‌നത്തിലാണ് സര്‍ക്കാര്‍ ഇനി ഏര്‍പ്പെടേണ്ടത്. ഫഌറ്റുകളില്‍ നിന്നും കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന് ഉടന്‍ പൂര്‍ത്തിയാക്കണം.

ഫഌറ്റുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് അവരവരുടെ വീടുകളിലേക്ക് മടങ്ങണമെങ്കില്‍ ഈ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണം. ഇവ നീക്കം ചെയ്യുന്നതുവരെ മാറിത്താമസിക്കാന്‍ മൂന്ന് മാസത്തെ വാടക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിവേഗം കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ നീക്കം ചെയ്‌തേ മതിയാകൂ.

ആല്‍ഫാ സെറീന്‍ ഫഌറ്റ് പൊളിച്ച വിജയ് സ്റ്റീല്‍സാണ് നാല് കെട്ടിടങ്ങളില്‍ നിന്നും കമ്പികള്‍ വേര്‍തിരിച്ചെടുക്കുന്നത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ പ്രോംറ്റ് എന്ന സ്വകാര്യ കമ്പനിയും ഏറ്റെടുക്കും. 45 ദിവസത്തിനുള്ളില്‍ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.

തകര്‍ന്നടിഞ്ഞ നാല് ഫഌറ്റുകളിലെയും താമസക്കാര്‍ക്ക് 25 ലക്ഷം രൂപ വീതം ആദ്യ ഗഡുവായി നല്‍കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ എല്ലാ ഫഌറ്റുടമകള്‍ക്കും ഈ തുക നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഈ തുക കൊടുക്കുന്നതിന് പുറമേ, ബാക്കി തുക കൂടി കെട്ടിട നിര്‍മ്മാതാക്കളില്‍ നിന്നും ഉടനടി ഈടാക്കി ഫഌറ്റുടമകള്‍ക്ക് നല്‍കണം. കൂടാതെ ചട്ടലംഘനം നടത്തിയ നിര്‍മ്മാതാക്കള്‍ക്ക് ശിക്ഷ ഉറപ്പാക്കാനും സര്‍ക്കാരിനാകണം.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top