Flash News

കളിയിക്കാവിള എസ്എസ്‌ഐയുടെ കൊലപാതകം: മുഖ്യപ്രതികള്‍ പിടിയില്‍

January 14, 2020

re_6ഉഡുപ്പി: കളിയിക്കാവിളയില്‍ എസ്എസ്‌ഐയെ വെടിവെച്ചു കൊന്ന കേസില്‍ പ്രതികള്‍ പിടിയില്‍. പ്രധാനപ്രതികളായ അബ്ദുള്‍ ഷമീമും തൗഫീഖുമാണ് പിടിയിലായത്. ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇരുവരെയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ബെംഗളൂരു ക്രൈംബ്രാഞ്ചും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. പ്രതികളെ ഉടന്‍ തന്നെ ക്യൂ ബ്രാഞ്ച് തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരും.

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്ന് പിടികൂടിയ ഇജാസ് ബാഷയെ ചോദ്യം ചെയ്തപ്പോഴാണ് മുഹമ്മദ് ഷമീം, തഫീഖ് എന്നിവരെക്കുറിച്ചുള്ള നിര്‍ണായക വിവരം ലഭിച്ചത്. പ്രതികള്‍ക്ക് തോക്ക് എത്തിച്ച് നല്‍കിയത് ഇജാസ് പാഷയാണ്.

നിരോധിത സംഘടനയായ അല്‍ ഉമ്മയുടെ പുതിയ രൂപമായ തമിഴ്‌നാട് നാഷ്ണല്‍ ലീഗില്‍ പ്രതികള്‍ പ്രവര്‍ത്തിച്ചതിന്റെ രേഖകള്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന് ലഭിച്ചിരുന്നു. കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ചിലര്‍ ഒളിവിലാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്എസ്‌ഐ വില്‍സണെ കളിയിക്കാവിളയിലെ ചെക്‌പോസ്റ്റില്‍ വെച്ച് പ്രതികള്‍ വെടിവെച്ചുകൊന്നത്. ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ മാത്രം ലക്ഷ്യമിട്ടാണ് പ്രതികളെത്തിയതെന്നും പെട്ടെന്നുണ്ടായ വെടിവെയ്പ്പല്ല, കൃത്യമായ ആസൂത്രണം ഇതിന് പിന്നിലുണ്ടെന്നും പൊലീസ് ഉറപ്പിക്കുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top