Flash News

നിർഭയ കേസ്: പ്രതികളുടെ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തള്ളി

January 14, 2020

nirbhaya1ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. അക്ഷയ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികള്‍.

ജസ്റ്റിസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ജനുവരി 22-ന് രാവിലെ ഏഴുമണിക്ക് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കണമെന്ന് ജനുവരി ഏഴിന് ഡൽഹി പട്യാല ഹൗസ് കോടതി  മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി തിഹാര്‍ ജയിലില്‍ കഴിഞ്ഞ ദിവസം പ്രതികളുടെ ഡമ്മി തൂക്കിലേറ്റിയിരുന്നു.

മുകേഷ് സിംഗ് (29), പവന്‍ ഗുപ്ത (22), വിനയ് ശര്‍മ്മ (23), അക്ഷയ് കുമാര്‍ സിംഗ് ഠാക്കൂർ (31) എന്നീ പ്രതികളെ ജനുവരി 22-ന് രാവിലെ ഏഴു മണിക്ക് തൂക്കിലേറ്റണമെന്നാണ് മരണ വാറണ്ട്. വധശിക്ഷ വിധിച്ച ശേഷം ഏഴു വർഷം കഴിഞ്ഞാണ് വിധി നടപ്പാക്കുന്നത്.

nirbhayaപ്രതി അക്ഷയ്കുമാര്‍ സിംഗ് ഠാക്കൂർ നേരത്തെ നൽകിയ പുനഃപരിശോധനാ ഹര്‍ജിയും ഡിസംബർ 18-ന് സുപ്രീം കോടതി തള്ളിയിരുന്നു. . ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് നേരത്തെ ഡൽഹി ഹൈക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ച് പുനഃപരിശോധനാ ഹർജി തള്ളിയത്.

2012 ഡിസംബര്‍ 16-ന് രാത്രി ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് 23-കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആറുപേര്‍ കൂട്ടബലാത്സംഗം ചെയ്ത് അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. ആറ് പേരായിരുന്നു ‘നിർഭയ’ക്കേസിലെ കുറ്റവാളികൾ. എന്നാൽ ഇവരിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസിൽ നിന്ന് രക്ഷപ്പെട്ടു. ഒന്നാം പ്രതി രാം സിംഗ്  ജയിലിൽ തന്നെ തൂങ്ങിമരിച്ചു.

ബാക്കിയുള്ള പ്രതികളില്‍ മൂന്നുപേര്‍ തിഹാര്‍ ജയിലിലും ഒരാള്‍ മണ്ടോലി ജയിലിലുമാണുള്ളത്. ഇവര്‍ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തേ ശരിവെച്ചിരുന്നു.

രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗ സംഭവത്തിന് ഏഴു വര്‍ഷം പൂര്‍ത്തിയാകുന്ന ഡിസംബര്‍ 16-ന് കേസിലെ നാലു പ്രതികളെ തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിസംബര്‍ 14-നകം പത്ത് തൂക്കു കയറുകള്‍ നിര്‍മിച്ചു നല്‍കാന്‍ ബിഹാറിലെ ബക്സര്‍ ജയിലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top