Flash News

ആര്‍ട്സ് ഫെസ്റ്റിന് തുടക്കം കുറിച്ചു

January 14, 2020 , .

IMG_1381.JPGപെരിന്തല്‍മണ്ണ: പൂപ്പലം അല്‍ ജാമിഅ ആര്‍ട്സ് & സയന്‍സ് കോളേജില്‍ ‘ഹം ദേഖേങ്കേ’ എന്ന പേരില്‍ ആര്‍ട്സ് ഫെസ്റ്റിന് തുടക്കമായി.

ജനുവരി 14,15,16 തിയ്യതികളിലായി മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ആര്‍ട്സ് ഫെസ്റ്റ് പ്രമുഖ ചലച്ചിത്ര താരം അനീഷ് ജി മേനോന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് അഡ്വൈസറി ചെയര്‍മാന്‍ എ. ഫാറൂഖ് മുഖ്യ പ്രഭാക്ഷണം നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പള്‍ റിയാസ് എ.പി പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പൗരത്വനിയമ ഭേദഗതിക്കും എന്‍.ആര്‍.സിക്കുമെതിരെ കോളേജ് യൂണിയന്‍ പാസ്സാക്കിയ പ്രമേയം കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഹനാനുറഹ്മാന്‍ അവതരിപ്പിച്ചു. അധ്യാപകരായ റിയാസ് ബാബു, അനിത, റിയാസ് എന്‍, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി പി.പി ഫസല്‍ എന്നിവര്‍ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top